ഇന്ന് ശക്തമായ കാറ്റും മഴയുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി ശക്തമായി മഴ പെയ്യുകയാണ്. വടക്കന്‍ കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ ഇടയ്ക്കിടെ മഴ പെയ്യുന്നുണ്ട്. ഇന്നു ചിലയിടങ്ങളില്‍ 24 സെന്റീമീറ്റര്‍ വരെ മഴ പെയ്യുമെന്നും അതിശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, കാലവര്‍ഷക്കാറ്റ് ആന്‍ഡമനിലെത്തി. അടുത്തമാസം ആദ്യത്തോടെ കേരളത്തിലെത്തും. ഇപ്പോള്‍ ആന്‍ഡമനില്‍ കനത്ത മഴ ലഭിക്കുന്നുണ്ട്. അതിനാല്‍ തന്നെ കേരളത്തിലും കാലവര്‍ഷം തുടക്കത്തില്‍ തന്നെ ശക്തമാകും. കേരളത്തിലെത്തുന്ന കാലവര്‍ഷക്കാറ്റ് അടുത്ത മാസം അവസാനത്തോടെ രാജ്യമാകെ വ്യാപിക്കും.
ഈവര്‍ഷം ജൂണ്‍ അഞ്ചിനോ ഏഴിനോ ഇടവപ്പാതി തുടങ്ങുമെന്നാണു പ്രവചനം. പോയവര്‍ഷം നേരത്തെ മഴ എത്തുമെന്നു പ്രവചനം ഉണ്ടായെങ്കിലും ജൂണ്‍ അഞ്ചിനാണ് എത്തിയത്. 2014ല്‍ ഒരാഴ്ച വൈകി ജൂണ്‍ ആറിന്.
2013ല്‍ ജൂണ്‍ ഒന്നിനുതന്നെ എത്തി. 2012ല്‍ ജൂണ്‍ അഞ്ചിനും 2005ല്‍ ജൂണ്‍ ഏഴിനുമാണ് എത്തിയത്. 2006 മുതല്‍ 2011 വരെയുള്ള വര്‍ഷങ്ങളില്‍ ഇടവപ്പാതി ജൂണിനു മുന്‍പായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."