തൊഴിലുറപ്പ് പദ്ധതി ധവള പത്രമിറക്കണമെന്ന്
എടപ്പാള്‍: വട്ടംകുളം പഞ്ചായത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നടപ്പിലാക്കിവരുന്ന തൊഴിലുറപ്പു പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെപറ്റി ധവളപത്രമിറക്കണമെന്ന് വട്ടംകുളം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെല്ലിശേരിയില്‍ കിണര്‍ നിര്‍മാണം നടത്താനുള്ള ശ്രമം തടഞ്ഞ അധികൃതരുടെ നടപടിയെ തുടര്‍ന്നും വട്ടംകുളം പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതിയെ പറ്റി ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായ പരാതി ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് മുസ്ലിംലീഗ് ഈ ആവശ്യവുമായി രംഗത്ത് വന്നത്. ടി.പി ഹൈദരലി അധ്യക്ഷനായി. ഇബ്രാഹിം മൂതൂര്‍ ഉദ്ഘാടനം ചെയ്തു. അന്‍വര്‍ തറക്കല്‍, അഷ്റഫ് മാണൂര്‍, പത്തില്‍ അഷ്റഫ്, സി.പി ബാപ്പുട്ടി ഹാജി, എം.കെ.എ അലി, അബ്ദുല്ല കുട്ടി മാസ്റ്റര്‍ മുതൂര്‍, അബ്ദു നടുവട്ടം, എം.കെ ഹൈദര്‍ നെല്ലിശ്ശേരി, ചെറാല സുലൈമാന്‍, കഴുങ്കില്‍ മജീദ് നെല്ലിശ്ശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."