നിലമ്പൂരിലെ സര്‍ക്കാര്‍ കോളജ്: സംരക്ഷണ സമിതി കോടതിയെ സമീപിച്ചു
നിലമ്പൂര്‍: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിലമ്പൂരിന് അനുവദിച്ച സര്‍ക്കാര്‍ കോളജ് ആരംഭിക്കുന്നതിനായി നിലമ്പൂര്‍ ഗവ. കോളജ് സംരക്ഷണ സമിതി കോടതിയെ സമീപിച്ചു. കേസ് ഫയലില്‍ സ്വീകരിച്ച കോടതി ജനുവരി ആദ്യവാരത്തില്‍ വാദം കേള്‍ക്കുമെന്നു സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2016-17 അധ്യയന വര്‍ഷം മുതല്‍ നിലമ്പൂര്‍ ഗവ. മാനവേദന് സ്കൂളില്‍ ക്ലാസുകള്‍ ആരംഭിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍, നടപടികള്‍ നീണ്ടുപോയതിനെ തുടര്‍ന്നു സ്പെഷല്‍ ഓഫിസറെ നിയമിച്ചുവെന്നല്ലാതെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിച്ചില്ല.
ഈ അധ്യയന വര്‍ഷം തീരാറായിട്ടും ക്ലാസുകള്‍ തുടങ്ങാന്‍ സാധിക്കാത്തത് കോളജിന്റെ സാധ്യതകളെ ഇല്ലാതാക്കമെന്ന അവസ്ഥ വന്നതോടെയാണ് കോടതിയെ സമീപിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
നിലമ്പൂരിന് അനുവദിച്ച സര്‍ക്കാര്‍ കോളജ് നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ഇതിനുവേണ്ടി ഏതറ്റംവരെ പോകാനും തയാറാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ ജോസ് കെ. അഗസ്റ്റിന്, എം. മുജീബ് റഹിമാന്‍, പി. ഇന്ദുചൂഡന്, അഡ്വ. പി. ഗോവര്‍ദനന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."