HOME
DETAILS
MAL
24 മണിക്കൂര്‍ റെയ്ഡ്: തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ വസതിയില്‍നിന്നു പിടിച്ചെടുത്തത് 30 ലക്ഷം രൂപയും അഞ്ച് കിലോ സ്വര്‍ണവും
backup
December 22 2016 | 05:12 AM
ചെന്നൈ: തമിഴ്നാട് ചീഫ് സെക്രട്ടറി പി. രാമമോഹന റാവുവിന്റെയും മകന്റെയും ബന്ധുക്കളുടെയും വസതിയിലും ഓഫിസിലുമായി നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത പണവും സ്വര്‍ണവും കണ്ടെത്തി. 30 ലക്ഷത്തിന്റെ പുതിയ നോട്ടുകളും അഞ്ച് കിലോ സ്വര്‍ണവുമാണ് റാവുവിന്റെ വസതിയില്‍നിന്നും കണ്ടെത്തിയത്.
അണ്ണാ നഗറിലെ റാവുവിന്റെ വസതിയുള്‍പ്പെടെ 12 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെ ആരംഭിച്ച റെയ്ഡ് അവസാനിച്ചത് ഇ ്ന രാവിലെയോടെയാണ്.
ഖനി വ്യവസായി ജെ.ശേഖര്‍ റെഡ്ഡിയും മറ്റുള്ളവരുമായുള്ള ബന്ധത്തിന്റെ പേരിലാണ് റാവുവിന്റെ വസതികളിലും ഓഫിസിലും റെയ്ഡ് നടത്തിയത്. റെഡ്ഡി ഉള്‍പ്പെടെ മൂന്ന് പ്രമുഖ വ്യവസായ പ്രമുഖരില്‍ നിന്നും വന്‍ തുകയാണ് ആദായനികുി വകുപ്പ് നേരത്ത പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."