ജില്ലയിലെ ക്വാറികള്‍ ഇന്നു മുതല്‍ അടച്ചിടും
കല്‍പ്പറ്റ: ജില്ലയിലെ ക്വാറികളും ക്രഷറുകളും ഇന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വന്‍കിട ഖനികള്‍ക്ക് ബാധകമായിരുന്ന പരിസ്ഥിതി ലൈസന്‍സ്, പാരിസ്ഥിതിക മന്ത്രാലയത്തിന്റെ അനുമതി ചെറുകിട ക്വാറികള്‍ക്കും ബാധകമാക്കിയതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. പുതിയ നിര്‍ദേശങ്ങള്‍ വന്‍കിടക്കാരുടെ നിലനില്‍പ്പിനെ ബാധിക്കാത്തതും ചെറുകിട ക്വാറി, ക്രഷര്‍ ഉടമകളെ പ്രതിസന്ധിയിലാക്കുന്നതുമാണ്. ജില്ലയില്‍ അമ്പലവയല്‍ മേഖലയില്‍ മാത്രം 33 കരിങ്കല്‍ ക്വാറികളുണ്ട്. മറ്റ് സ്ഥലങ്ങളില്‍ 58 പാറമടകളും പ്രവര്‍ത്തിക്കുന്നു. 34 ക്രഷറുകളും ജില്ലയിലെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്രയും ക്വാറി-ക്രഷറുകളില്‍ ആയിരക്കണക്കിന് തൊഴിലാളികളുമുണ്ട്.
ഇവര്‍ പട്ടിണിയിലേക്ക് നീങ്ങുന്ന സാഹചര്യമാണുള്ളത്. വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീനര്‍ ജോണ്‍സണ്‍, നാസര്‍ പയന്തോത്ത്, യൂസുഫ് അമ്പലവയല്‍, ദേവിപ്രസാദ് മുട്ടില്‍, കുഞ്ഞാമു കെ, ടി.വി പീറ്റര്‍, ദേവസിക്കുട്ടി പി, എം.എസ് സജിത്ത്‌ലാല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."