കലക്ടറേറ്റ് കോമ്പൗണ്ടില്‍ ജീവനക്കാരുടെ പച്ചക്കറി വിളവെടുത്തു
കാസര്‍കോട്: വിദ്യാനഗറില്‍ കലക്ടറേറ്റ് കോമ്പൗണ്ടില്‍ ജീവനക്കാരുടെ പച്ചക്കറി വിളവെടുത്തു. കൃഷി വകുപ്പിന്റെ സമഗ്രപച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കലക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 50 സെന്റിലാണു കൃഷി നടത്തിയത്. കൃഷി ഉദ്യോഗസ്ഥര്‍ക്കു പുറമെ റിട്ട. കൃഷി അസിസ്റ്റന്റ് സത്യനാരായണയും സാങ്കേതിക സഹായം നല്‍കി. വെണ്ടയ്ക്ക, പയര്‍, തക്കാളി, പാവല്‍, ചീര, മുളക്, കക്കിരി, വെള്ളരി, മത്തന്‍, കുമ്പളം തുടങ്ങിയവയാണു കൃഷി ചെയ്തത്. ഗോമൂത്രവും വേപ്പെണ്ണയുമാണ് കീടനാശിനിയായി ഉപയോഗിച്ചത്.
ഹൈബ്രിഡ് ഇനങ്ങളും കൃഷി ചെയ്തിട്ടുണ്ട്. 1.2 ലക്ഷം രൂപയാണ് പദ്ധതി ചെലവു പ്രതീക്ഷിക്കുന്നത്. അടുത്തമാസത്തോടെ പച്ചക്കറി പൂര്‍ണതോതില്‍ വിളവെടുക്കാനാകും. ജലസേചനത്തിനായി കണികാജലസേചന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു.
ഹുസൂര്‍ ശിരസ്തദാര്‍ പി.കെ ശോഭ, ഡെപ്യൂട്ടി കലക്ടര്‍മാരായ എന്‍ ദേവിദാസ്, എ ദേവയാനി, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി പ്രദീപ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കൃഷ്ണകുമാര്‍, അസി. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സുഷമ, ഇ.വി സുഗതന്‍, കലക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ടി.കെ വിനോദ്, പച്ചക്കറി സബ്കമ്മിറ്റി കണ്‍വീനര്‍ പി പ്രഭാകരന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."