കുളത്തില്‍ കുളിക്കുന്നതിനിടെ സംഘര്‍ഷം: ചെര്‍ക്കളയില്‍ മൂന്നുപേര്‍ക്കു കുത്തേറ്റു
ചെര്‍ക്കള: കുളത്തില്‍ കുളിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്കു കുത്തേറ്റു. പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കുഴിയില്‍ വീണ് എസ്.ഐക്കും പരുക്കേറ്റു. അക്രമികളെ പിരിച്ചുവിടാന്‍ പൊലിസ് ലാത്തി വീശി. ചെര്‍ക്കള, നെല്ലിക്കട്ട സ്വദേശി നൗഫലി (24), ചൂരി സ്വദേശി മുഹമ്മദ് അഷ്റഫ് (22), ആര്.ഡി നഗര്‍ സ്വദേശി അബ്ദുല്‍ ശിഹാബ് (25) എന്നിവര്‍ക്കാണു കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെ കാസര്‍കോട് ചെര്‍ക്കളയിലാണ് സംഭവമുണ്ടായത്.
കുളത്തില്‍ കുളിക്കുന്നതിനെ ചൊല്ലി യുവാക്കള്‍ ഗ്രൂപ്പ് തിരിഞ്ഞു വാക്കേറ്റം നടത്തുകയായിരുന്നു. പകല്‍ ഉണ്ടായ സംഭവത്തിന്റെ തുടര്‍ച്ചയായി രാത്രി ചെര്‍ക്കളയില്‍ യുവാക്കള്‍ വീണ്ടും സംഘം ചേരുകയും വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തതായി പൊലിസ് പറഞ്ഞു.
വാക്കേറ്റം മൂര്‍ച്ഛിച്ചതോടെ കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. അക്രമവുമായി ബന്ധപ്പെട്ടു ചിലരെ പിടികൂടാന്‍ ചൂരിയിലെത്തിയ കാസര്‍കോട് ടൗണ്‍ എസ്.ഐ പ്രശോഭിനാണു കുഴിയില്‍ വീണു പരുക്കേറ്റത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാരമായി പരുക്കേറ്റ നൗഫലിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഞ്ചാവുമായി ബന്ധപ്പെട്ട പ്രശ്നമാണ് അക്രമത്തില്‍ കലാശിച്ചതെന്നു പൊലിസ് പറഞ്ഞു. ജില്ലാ പൊലിസ് ചീഫ് ജിജി തോംസണ്‍ ജോസിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."