ജില്ലയിലെ ഏഴു സ്കൂളുകളില്‍ ജൈവ വൈവിധ്യ ഉദ്യാനം
പാലക്കാട്: സംസ്ഥാനത്തെ സ്കൂളുകളില്‍ ജൈവവൈവിധ്യ ഉദ്യാനം പദ്ധതി തുടങ്ങുമെന്ന് പട്ടിക-പിന്നാക്ക ക്ഷേമ-നിയമ-സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് അറിയിച്ചു. ഇതിന്റെ പ്രാരംഭഘട്ടത്തില്‍ ജില്ലയിലെ ഏഴ് സ്കൂളുകളില്‍ പദ്ധതി നടപ്പാക്കും. തരൂര്‍ നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ' മെറിറ്റ് ' ന്റെ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. മഞ്ഞപ്ര പി.കെ.എച്ച്.എസ്, മംഗലം ഗാന്ധി സ്മാരക യു.പി.സ്കൂള്‍, കാവശ്ശേരി എച്ച്.എ.യു.പി.സ്കൂള്‍, കുത്തനൂര്‍ ജി.എല്‍.പി.എസ് , പെരിങ്ങോട്ടുകുറിശ്ശി തോട്ടക്കര എ.എല്‍.പി.എസ്.,കോട്ടായി എ.യു.പി.എസ്, തരൂര്‍ എ.യു.പി.എസ് എന്നിവിടങ്ങളിലാണ് ജൈവവൈവിധ്യ ഉദ്ഘാടനം തുടങ്ങുക.
50,000 രൂപ ഇതിനായി വകയിരുത്തുമെന്ന് മന്ത്രി പറഞ്ഞു. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് ഫണ്ട് മുഖേന 250 കോടി ചെലവില്‍ 25 മോഡല്‍ റസിഡന്‍ഷല്‍ സ്കൂള്‍ (എം.ആര്.എസ്) സംസ്ഥാനത്ത് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് അഗളിയിലും മറ്റൊന്ന് പാലക്കാട് മെഡിക്കല്‍ കോളെജ് പരിസരത്തുമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."