ഒളിവില്‍ പോയ പ്രതി പിടിയില്‍
ചെന്ത്രാപ്പിന്നി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയതിനു ശേഷം ഒളിവില്‍ പോയ യുവാവ് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പിടിയില്‍. മതിലകം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ചാമക്കാല മതിലകത്തുവീട്ടില്‍ നജീബി (23) നെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി ആര്‍.നിശാന്തിനി ഐ.പി.എസിന്റെ നിര്‍ദേശാനുസരണം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ബിജു.കെ.സ്റ്റീഫന്റെ നേതൃത്വത്തില്‍ റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ എം.പി മുഹമ്മദ് റാഫി, മതിലകം എസ്.ഐ സുശാന്ത് കെ.എസ്, ക്രൈം ബ്രാഞ്ച് എ.എസ്.ഐ സുനില്‍, സീനിയര്‍ പൊലിസ് ഉദ്യോഗസ്ഥരായ സി.ആര്‍ പ്രദീപ്, പി.ജയകൃഷ്ണന്‍, സി.എ ജോബ്, സൂരജ്.വി.ദേവ്, ലിജു ഇയ്യാനി എന്നിവര്‍ ചേര്‍ന്ന് മൂന്നുപീടികയില്‍ നിന്നും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബര്‍ മാസം മതിലകം സ്റ്റേഷന്‍ പരിധിയിലെ ചാമക്കാലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഇയാള്‍ ഈ സംഭവത്തിനുശേഷം വീട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലിസ് ഇയാളെ പിന്തുടര്‍ന്നെങ്കിലും പൊലിസ് പിന്നാലെയുണ്ടെന്നറിഞ്ഞ നജീബ് ബാംഗ്ലൂരിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ പിടികൂടാന്‍ ജില്ലാ മേധാവി ആര്‍.നിശാന്തിനി അന്വേഷണം ക്രൈംബ്രാഞ്ച് സംഘത്തെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
വീട്ടുകാരുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെടാതെ ഒരു മാസത്തോളം ഇയാള്‍ ബാംഗ്ലൂരില്‍ ഒരു ഷോപ്പില്‍ ജോലിക്കാരനായി കഴിയുകയായിരുന്നു . വിദേശത്തേക്ക് പോകേണ്ട ആവശ്യത്തിനായി ബാംഗ്ലൂര്‍ നിന്നും തിരിച്ചുവീട്ടിലേക്ക് വരുമ്പോള്‍ മൂന്നുപീടികയില്‍ എത്തിയപ്പോഴാണ് നജീബ് പൊലിസിന്റെ പിടിയിലായത്.
നജീബ് ബാംഗ്ലൂരില്‍ ഉണ്ടെന്ന് വിവരം കിട്ടിയ ക്രൈംബ്രാഞ്ച് സംഘം ബാംഗ്ലൂര്‍ എത്തുമ്പോഴേക്കും അവിടെ നിന്നും കടന്ന പ്രതി നാട്ടിലേക്ക് പോയി എന്നറിഞ്ഞതോടെയാണ് മൂന്നുപീടികയില്‍ നിന്നും പിടികൂടാനായത്.ചാമക്കാല നജീബ് എന്ന പേരില്‍ അറിയപ്പെടുന്ന നജീബിന്റെ പേരില്‍ നിലവില്‍ പോസ്‌കോ ആക്ട് പ്രകാരമുള്ള രണ്ട് കേസുകള്‍ മതിലകം പൊലിസ് സ്റ്റേഷനില്‍ ഉണ്ട്.
പെണ്‍കുട്ടികളുമായി വളരെ പെട്ടെന്ന് സൗഹൃദം സ്ഥാപിച്ചെടുത്ത് പിന്നീട് അവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണ് നജീബ് ചെയ്യുന്നത്. തീരദേശ മേഖലയില്‍ മയക്കുമരുന്നുകളുടെ ഉപയോഗം വന്‍തോതില്‍ കൂടിയതായും ഇത്തരത്തിലുള്ള മയക്കുമരുന്ന് മാഫിയകള്‍ ഇതിനു പുറകില്‍ ഉണ്ടോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."