സ്ത്രീകൂട്ടായ്മയില്‍ നടത്തുന്ന കൂടു മത്സ്യകൃഷി വിളവെടുപ്പ് ഇന്ന്
കൊച്ചി: സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടു കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്.ഐ) കടമക്കുടി ഗ്രാമപഞ്ചായത്തിലെ പിഴല ദ്വീപില്‍ നടത്തിവരുന്ന കൂടുമത്സ്യ കൃഷിയുടെ വിളവെടുപ്പ് ഇന്നു രാവിലെ 10ന് എസ്.ശര്‍മ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കരിമീന്‍, കാളാഞ്ചി, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളാണു പ്രധാനമായും കൂടുകളില്‍ കൃഷി ചെയ്തിട്ടുള്ളത്. സി.എം.എഫ്.ആര്.ഐ യുടെ മാരിക്കള്‍ച്ചര്‍ ഡിവിഷന് കീഴിലാണ് സ്ത്രീ സംഘങ്ങളെ പങ്കാളികളാക്കി പെരിയാറില്‍ കൂടുമത്സ്യ കൃഷി ആരംഭിച്ചത്.
ജി.ഐ പൈപ്പ് ഉപയോഗിച്ച് നിര്‍മ്മിച്ച നാല് മീറ്റര്‍ വീതം നീളവും വീതിയുമുള്ള കൂടുകളിലാണ് കൃഷി. കൃഷി രീതികള്‍ പരിചയപ്പെടുത്തുന്നതിന് സി.എം.എഫ്.ആര്.ഐ കര്‍ഷക സംഘങ്ങള്‍ക്കു പരിശീലനം നല്‍കിയിരുന്നു.
മാരിക്കള്‍ച്ചര്‍ ഡിവിഷന് മേധാവി ഡോ ഇമല്‍ഡ ജോസഫ് ആണ് കൂടുമത്സ്യ കൃഷിക്ക് നേതൃത്വം നല്‍കുന്നത്. സി.എം.എഫ്.ആര്.ഐ ഡയറക്ടര്‍ ഡോ എ.ഗോപാലകൃഷ്ണന് അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."