HOME
DETAILS

കൊല്ലം ചിറയ്ക്കും പുതുപദ്ധതികള്‍ വേണം; നാടിന്റെ ദാഹമകറ്റാന്‍

  
backup
December 23 2016 | 00:12 AM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%9a%e0%b4%bf%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%aa%e0%b4%a6

കൊയിലാണ്ടി: നിരവധി പേര്‍ക്ക് വര്‍ഷങ്ങളോളം കുടിനീര്‍ നല്‍കിയ പ്രസിദ്ധമായ കൊല്ലം ചിറ സംരംക്ഷിക്കാനാളില്ലാതെ നാശത്തിന്റെ വക്കിലാണ്. കൊയിലാണ്ടിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ വടക്ക് കൊല്ലം ദേശീയപാതക്കരികില്‍ 14 ഏക്കറോളം സ്ഥലത്താണ് വിശാലമായ ഈ ജലസ്രോതസ് നിലകൊള്ളുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പിഷാരികാവ് ദേവസ്വത്തിന് കീഴിലുള്ളതാണ് ഈ തണ്ണീര്‍ത്തടം. കണിയാംകുന്ന്, മന്ദമംഗലം പ്രദേശത്തുകാരുടെയും മറ്റു പരിസര പ്രദേശത്തുള്ളവരുടെയും നിരവധി കുളങ്ങളുടെയും കിണറുകളുടെയും മുഖ്യ ജലസ്രോതസ്സ് കൂടിയാണ് കൊല്ലംചിറ.
പ്രതിദിനം ദേശീയപാതയിലൂടെയെത്തുന്ന ആയിരകണക്കിന് യാത്രക്കാര്‍ അംഗശുദ്ധി വരുത്തുന്നതിനും കുളിക്കുന്നതിനും വിശ്രമിക്കുന്നതിനും കൊല്ലംചിറയെയാണ് ആശ്രയിച്ചു വരുന്നത്. ശബരിമല സീസണില്‍ ആയിരക്കണക്കിന് തീര്‍ഥാടകരും ചിറയെയാണ് ആശ്രയിക്കുന്നത്. പായല്‍, താമരവള്ളികള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവകൊണ്ട് ചിറ ഇന്നു നാശത്തിന്റെ വക്കിലാണ്. വിദൂരങ്ങളില്‍ നിന്നും ടാങ്കറുകളില്‍ കക്കൂസ് മാലിന്യങ്ങള്‍ എത്തിച്ച് കൊല്ലം ചിറയില്‍ നിക്ഷേപിച്ച് കടന്ന് കളയുന്ന സംഭവങ്ങളും വ്യാപകമാണ്. സര്‍ക്കാരുകള്‍ ചിറ നവീകരണത്തിന് പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും നടപ്പിലാകാത്തത് കൊല്ലം ചിറയെ സ്‌നേഹിക്കുന്നവരെയും ആശ്രയിക്കുന്നവരെയും ആശങ്കപ്പെടുത്തുന്നുണ്ട്.
കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മുഖേന ചുറ്റുമതില്‍ കെട്ടിയും വിളക്കുകാലുകള്‍ സ്ഥാപിച്ചും മനോഹരമായ ഉദ്യാനങ്ങള്‍ തീര്‍ത്തും ചിറ നവീകരിക്കുമെന്നും ഈ വര്‍ഷം നവംബറില്‍ തന്നെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും എം.എല്‍.എ കെ. ദാസന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ നിര്‍മാണ പ്രവൃത്തികളൊന്നും ആരംഭിച്ചിട്ടില്ല. കൊയിലാണ്ടി എം.എല്‍.എ.ആയിരുന്ന അഡ്വ.പി.ശങ്കരന്‍ ടുറിസം വകുപ്പ് മന്ത്രി ആയിരുന്നപ്പോള്‍ നവീകരണത്തിന് 95.5 ലക്ഷം രുപ അനുവദിച്ചിരുന്നു. ഇതില്‍ 17.5 ലക്ഷം രുപ ഉപയോഗിച്ച് ചിറയുടെ ഒരു ഭാഗം മതില്‍കെട്ടുകയും ചെയ്തിരുന്നു. എന്നാല്‍ പൊതുഫണ്ട് ഉപയോഗിച്ച് ചിറനവീകരിക്കുന്നത് വിശ്വാസികളുടെ താല്‍പര്യത്തിന് എതിരാണെന്ന് പറഞ്ഞ് ചില സംഘടനകള്‍ രംഗത്ത് വരികയും ദേവസ്വം ഫണ്ട് ഉപയോഗിച്ച് മാത്രമെ നവീകരണം നടപ്പിലാക്കാവൂ എന്ന് ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ശേഷിക്കുന്ന പ്രവൃത്തി മുടങ്ങിപ്പോവുകയായിരുന്നു. ചിറയില്‍ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കുമിയുന്നതും പായല്‍ നിറഞ്ഞ് ജലം മലിനമാകുന്നതും ഗുരുതര പരിസര മലിനീകരണങ്ങളാണുണ്ടാക്കുന്നത്. സമീപത്തെ വീടുകളിലെ വെള്ളത്തിന് നിറവിത്യാസവും രുചിവ്യത്യാസവും ഇതു കാരണം ഉണ്ടാകുന്നുണ്ട്. കൊയിലാണ്ടിയുടെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും തനിമയില്‍ ചിറ നവീകരിച്ച് സംരംക്ഷിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  20 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  20 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  20 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  20 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  20 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  20 days ago


No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago