ലൂക്കീമിയ രോഗിയായ വിദ്യാര്‍ഥി ചികിത്സാ സഹായം തേടുന്നു
നരിക്കുനി: ലൂക്കീമിയ രോഗിയായ വിദ്യാര്‍ഥി ചികിത്സ സഹായം തേടുന്നു. നന്മണ്ട നാഷനല്‍ എ.എല്‍.പി സ്‌കൂളിന് സമീപം കണ്ടിയില്‍ അന്‍വര്‍ സാദത്തിന്റെ മകന്‍ മുഹമ്മദ് ഷാനിദ് ആണ് ഉദാരമതികളുടെ സഹായം തേടുന്നത്. വര്‍ഷങ്ങളായി തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണ്. കീമോതെറാപ്പി ചെയ്ത് കൊണ്ടിരിക്കുന്ന മുഹമ്മദ് ഷാനിദിന് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ അനിവാര്യമാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. 25 ലക്ഷത്തോളം ചെലവ് വരും. ഈ തുക കണ്ടെത്താനായി നാട്ടുകാര്‍ ചികിത്സ സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. നന്മണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി മനോഹരനെ ചെയര്‍മാനായും എടത്തില്‍ മഹല്ല് പ്രസിഡന്റ് ടി.കെ അബ്ദുല്‍ സത്താറിനെ കണ്‍വീനറായും ടി പ്രകാശനെ ട്രഷററായും തിരഞ്ഞെടുത്തു. പഞ്ചാബ് നാഷനല്‍ ബേങ്ക് നന്മണ്ട ശാഖയിലാണ് അക്കൗണ്ട്. നമ്പര്‍ 4321000100132140. കഎടഇ ഇീറല: ജഡചആ0432100. ഫോണ്‍:9496890834
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."