ചുവപ്പ് ബൈക്ക്് കറുപ്പാക്കി പുതിയ ബൈക്കും 10,000 രൂപയും നല്കാന് ഉത്തരവ്
കൊച്ചി: ബൈക്ക് പെയ്ന്റ് ചെയ്ത് നിറം മാറ്റി ഉപഭോക്താവിനെ കബളിപ്പിച്ചെന്ന പരാതിയില്‍ ഹോണ്ട ഡീലര്‍ക്കെതിരേ ഉപഭോക്ത്യ ഫോറം ഉത്തരവ്.
പരാതിക്കാരന് പുതിയ ഹോണ്ട യൂനികോണ്‍ ബൈക്ക് നല്‍കാനും പതിനായിരം രൂപ ചെലവിലേക്കു നല്‍കാനുമാണു ഫോറം വിധി. അല്ലാത്ത പക്ഷം 50,000 രൂപ നഷ്ടപരിഹാരവും ചെലവിലേക്കായി 10,000 രൂപയും നല്‍കണം. കൊച്ചി ഇ.വി.എം ഹോണ്ടക്കെതിരേയാണു മലപ്പുറം ഉപഭോക്തൃഫോറം ഉത്തരവിട്ടത്. തിരൂര്‍ മാറാക്കര സ്വദേശി ആലസ്സംപാട്ടില് ജാഫറിന്റെ പരാതിയിലാണ് ഉത്തരവ്.
2011 ഏപ്രില്‍ 11നാണു ജാഫര്‍ ഇ.വി.എം ഹോണ്ടയില്‍ നിന്ന് കറുപ്പ് യൂനികോണ്‍ ബൈക്ക് വാങ്ങിയത്. എന്നാല്‍ ചുവപ്പ് ബൈക്കില്‍ കറുപ്പു നിറത്തിലുള്ള പെയ്ന്റ് അടിച്ച് നല്‍കുകയായിരുന്നു. വിവരം ബോധ്യപ്പെട്ട ജാഫര്‍ ഫോറത്തെ സമീപിക്കുകയായിരുന്നു. ഇ.വി.എം ഹോണ്ട വിതരണക്കാരേയും ഹരിയാനയിലെ ഹോണ്ട കമ്പനിയെയും എതിര്‍കക്ഷികളാക്കിയാണ് ജാഫര്‍ പരാതി നല്‍കിയത്. പരാതിക്കാരനുവേണ്ടി അഡ്വ. സാദിഖ് നടുത്തൊടി ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."