കനാല്‍ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
എടച്ചേരി: ആയഞ്ചേരി പഞ്ചായത്തില്‍ ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി കനാല്‍ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി. വരാന്‍ പോകുന്ന കൊടും വരള്‍ച്ചയില്‍ നിന്ന് കര്‍ഷകരെയും പ്രദേശവാസികളെയും രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ തൊഴിലുറപ്പു പദ്ധതിയിലൂടെ നടപ്പാക്കുന്ന കനാല്ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 13 ലക്ഷം രൂപയാണ് ഭരണസമിതി വകയിരുത്തിയത്.
ജലക്ഷാമം കണക്കിലെടുത്ത് കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ നേരത്തെ തന്നെ തുറക്കാനിടയുളളതിനാലാണ് കനാല്‍ ശുചീകരിക്കുന്നത്. കനാല്‍ മുഴുവന്‍ കാടുപിടിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കെട്ടിക്കിടന്ന് മലിനമായി കിടക്കുന്നതിനാലും ഇതിലേക്ക് ലഭിക്കുന്ന ശുദ്ധജലവും ഉപയോഗശൂന്യമാവും.
ഇത് കണക്കിലെടുത്താണ് കനാലില്‍ വെള്ളമെത്തുന്നതിന് മുന്‍പായി തന്നെ ശുചീകരണം ആരംഭിച്ചത്.കഴിഞ്ഞ ദിവസം എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വച്ചാണ് പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കാന്‍ തീരുമാനമായത്.
പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.എം നശീദ ടീച്ചര്‍ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷന്‍ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, വാര്‍ഡ് മെമ്പര്‍ എം.എസ് ഷീബ, രൂപ കേളോത്ത്, തൊഴിലുറപ്പ് പദ്ധതി എന്‍ജിനീയര്‍ ഇല്യാസ്, ടി.പി ദാമോദരന്‍, മലയില്‍ ബാലകൃഷ്ണന്, എ.കെ അബ്ദുല്ല, എം.എം മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."