പാണ്ഡവന്‍പാറ: ശവപ്പെട്ടി സമരം വിജയിച്ചു, ഖനനം നിര്‍ത്തി
വെള്ളറട: ഒടുവില്‍ ശവപ്പെട്ടിയില്‍ കിടന്നുള്ള നിരാഹാര സമരം വിജയിച്ചു.പാണ്ഡവന്‍പാറയിലെ പാറഖനനം അധികൃതര്‍ നിര്‍ത്തിവയ്പിച്ചു.
ഗാന്ധിയന്‍ ബാബുവിന്റെ നേതൃത്വത്തില്‍ 10 ദിവസം പെരുങ്കടവിള പഞ്ചായത്ത് പടിക്കല്‍ പ്രതിഷേധസമരം നടത്തിയിട്ടും അധികൃതര്‍ വഴങ്ങിയിരുന്നില്ല. പിന്നീട് ഗാന്ധിയന്‍ ബാബുവിന്റെ തന്നെ നേതൃത്വത്തില്‍ പാണ്ഡവന്‍പാറ പൈതൃക സംരക്ഷണസമിതിയിലെ 10 പേര്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ ശവപ്പെട്ടിയില്‍ കിടന്നുള്ള നിരാഹാര സമരമാണ് അധികൃതരുടെ കണ്ണ് തുറപ്പിച്ചത്.
രണ്ട് പകലും ഒരു രാത്രിയും ശവപ്പെട്ടിയില്‍ കിടന്നു നിരാഹാരസമരം നടത്തി. ഗത്യന്തരമില്ലാതെ സി.പി.എം ഭരിക്കുന്ന പെരുങ്കടവിള പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കുകയായിരുന്നു. പഞ്ചായത്തിന്റെ നിര്‍ദേശാനുസരണം വില്ലേജ് അധികൃതര്‍ ഖനനം നിര്‍ത്തിവയ്പിച്ചു.
ഗാന്ധിയന്‍ ബാബുവിന് ഒപ്പം മനുകുമാര്‍, രാധാകൃഷ്ണന്‍, ബിജു, കുഞ്ഞുമോന്‍, രാജന്‍, സുദര്‍ശനന്‍ നായര്‍, ഷെറിന്‍, രാജന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."