HOME
DETAILS
MAL
മഞ്ചേരിയില്‍ ജില്ലാ കോടതി സമുച്ചയത്തിന് തറക്കല്ലിട്ടു
backup
December 23 2016 | 02:12 AM
മഞ്ചേരി: മഞ്ചേരിയില്‍ പുതിയ ജില്ലാ കോടതി കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം കേരളാ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് വി. ചിദംബരേഷ് നിര്‍വഹിച്ചു. 16 കോടി രൂപ ചെലവില്‍ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി കെട്ടിടവളപ്പിലാണ് ഏഴു നിലകളുള്ള കെട്ടിട സമുച്ചയം നിര്‍മിക്കുന്നത്.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ഉബൈദ് മുഖ്യാതിഥിയായിരുന്നു. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ സെഷന്‍സ് ജഡ്ജ് എസ്.എസ് വാസന്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അഡ്വ. സി. ശ്രീധരന് നായര്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്.ടി പ്രകാശ്, മഞ്ചേരി നഗരസഭാ ചെയര്‍പെഴ്സണ്‍ വി.എം സുബൈദ, അഡ്വ. ഇ.എം കൃഷ്ണന് നമ്പൂതിരി, അഡ്വ. ഹാസിഫ് ഇഖ്ബാല്‍, പി. സുരേഷ്, കെ.പി ശിവകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."