HOME
DETAILS
MAL
ജനകീയാസൂത്രണം ഉദാത്തമാതൃക: കില ഡയറക്ടര്‍
backup
December 23 2016 | 02:12 AM
തിരൂര്‍: വികസിത രാജ്യങ്ങള്‍പോലും ഉദാത്തമായ വികസന മാതൃകയായിട്ടാണ് കേരളത്തിലെ ജനകീയാസൂത്രണത്തെ വിലയിരുത്തുതെന്നു തൃശൂര്‍ കില ഡയറക്ടര്‍ ഡോ. പി.പി ബാലന്. മലയാള സര്‍വകലാശാലയില്‍ 'വിദേശരാജ്യങ്ങളിലെ വികേന്ദ്രീകൃത ഭരണാനുഭവങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വികേന്ദ്രീകൃത ആസൂത്രണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുതിനും തദ്ദേശഭരണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുതിനുംവേണ്ട അക്കാദമിക പഠനസംവിധാനങ്ങളും കോഴ്സുകളും പല സര്‍വകലാശാലകളിലും നിലവിലില്ല. മലയാള സര്‍വകലാശാലയിലെ തദ്ദേശ വികസനപഠന കോഴ്സ് ഈ ദിശയിലുള്ള നല്ല കാല്‍വയ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."