റേഷന്‍കടകള്‍ ഉപരോധിച്ചു
പൊന്നാനി: എ.പി.എല്‍ അരി ഇല്ലാതാക്കുകയും ബി.പി.എല്‍ അരി വെട്ടിച്ചുരുക്കുകയും ചെയ്ത പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ഈഴുവത്തിരുത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഴമ്പ്രം 124 നമ്പര്‍ റേഷന്‍കട ഉപരോധിച്ചു. ഉപരോധ സമരം കെ.പി.സി.സി എക്സിക്യൂട്ടിവ് മെമ്പര്‍ സി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ജോസഫ് അധ്യക്ഷനായി. അഡ്വ. എന്‍.എ ജോസഫ്, എ.പവിത്രകുമാര്‍, സി.ജാഫര്‍, കെ.ജമാലുദ്ദീന്‍, പി.വി.സുരേഷ്ബാബു, സി.അബ്ദുല്‍ റഹീം എന്നിവര്‍ സംസാരിച്ചു.
പൊന്നാനി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃക്കാവിലെ 50ാം നമ്പര്‍ റേഷന്‍കടക്ക് മുന്നിലും ധര്‍ണ നടത്തി. കെ.പി.സി.സി എക്സി. മെമ്പര്‍ സെയ്ദ് മുഹമ്മദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.അബ്ദുല്‍ ലത്തീഫ് അധ്യക്ഷനായി. ടി.കെ അഷ്റഫ്, യു.മുഹമ്മദ് സീനിയര്‍, എ ഫൈസല്‍ ബാജി, പി.രജീഷ്, ഇ.വേലായുധന്, നാസര്‍ പുത്തന്‍കുളം, എം.വി ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."