HOME
DETAILS

ഷവോമി റെഡ്മി നോട്ട് 4 രണ്ട് നിറങ്ങളില്‍ കൂടി

  
backup
December 23, 2016 | 7:00 AM

%e0%b4%b7%e0%b4%b5%e0%b5%8b%e0%b4%ae%e0%b4%bf-%e0%b4%b1%e0%b5%86%e0%b4%a1%e0%b5%8d%e0%b4%ae%e0%b4%bf-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-4-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f

ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെറെഡ്മി നോട്ട് 4 വിപണിയില്‍ അവതരിപ്പിച്ചിട്ട് അധികകാലമായിട്ടില്ല. നിലവില്‍ സില്‍വര്‍, ഗ്രേ, ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമായിരുന്ന ഫോണ്‍ പുതിയ രണ്ട് കളര്‍ വേരിയന്റുകള്‍ കൂടി വിപണിയിലിറക്കുകയാണ്. ബ്ലൂ, ബ്ലാക്ക് എന്നീ കളര്‍ വേരിയന്റുകളില്‍ കൂടിയാണ് റെഡ് മീ നോട്ട് 4 പുതിയതായി പുറത്തിറങ്ങുന്നത്.

നിലവില്‍ റെഡ്മീ 4 രണ്ട് വേരിയന്റുകളിലായാണ് എത്തിയിരിക്കുന്നത്. റെഡ് മീ 4, റെഡ് മീ 4 പ്രൈമും. ഇരു ഫോണുകളിലും പുതിയ കര്‍വഡ് ഡിസ്‌പ്ലേയാണ് ഉണ്ടാവുക. ഹൈബ്രിഡ് ഡ്യുവല്‍ സിം സ്ലോട്ട്, ഫിങര്‍ പ്രിന്റ് സെന്‍സര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷല്ലോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഒക്ടാകോര്‍ സനാപ്ഡ്രാഗണ്‍ പ്രോസസര്‍ കരുത്തപകരുന്ന ഫോണിന് 5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഒരുക്കിയിരിക്കുന്നത്. 13 മെഗാപിക്‌സലിന്റെ പിന്‍ കാമറയും 5 മെഗാപിക്‌സലിെന്റ മുന്‍കാമറയുമാണ് മിഴിവേകുന്നത്. 2 ജി.ബി റാം, 16 ജി.ബി മെമ്മറി എന്നിവയുമുണ്ടാകും. 4100mah ബാറ്ററിയുമായാണ് ഫോണെത്തുന്നത്.

റെഡ് മീ 4 പ്രൈം 5 ഇഞ്ച് ഡിസ്‌പ്ലേ, 3 ജി.ബി റാം എന്നിവയോടെയാണ് എത്തുന്നത്.റെഡ് മീ 4എയും മികച്ച ഫീച്ചറുകളുമായി തന്നെയാണ് എത്തിയിരിക്കുന്നത്. 5 ഇഞ്ച് ഡിസ്‌പ്ലേയും 2ജി.ബി റാം 16 ജി.ബി റോം എന്നിവയും. 13 മെഗാപിക്‌സലിന്റെ പിന്‍കാമറയും, 5മെഗാപിക്‌സലിന്റെ മുന്‍കാമറയും ഫോണിനുണ്ടാവും.

ഒരു മികച്ച ബജറ്റ് ഫോണ്‍ എന്ന നിലയില്‍ തന്നയാണ് ഷവോമി അതിന്റെ റെഡ്മീ സീരീസ് പുറത്തിറക്കിയിരിക്കുന്നത്. റെഡ്മീ 4 ന് 6900 രൂപയും റെഡ്മീ 4 പ്രൈമിന് 8900 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. അതേസമയം റെഡ്മീ 4 എയ്ക്ക് 4900 രൂപയും നല്‍കിയിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  2 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  2 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  2 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  2 days ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  2 days ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  2 days ago
No Image

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാര്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  2 days ago
No Image

ഡല്‍ഹിയിലെ പൊലിസ് ആക്രമണത്തില്‍ പ്രതിഷേധം; നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 days ago
No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  2 days ago