പുതിയ ഉപഭോക്തൃ സംരക്ഷണ ബില്‍ ബജറ്റ് സമ്മേളനത്തില്‍ പാസാക്കിയേക്കും
ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കുന്നതിനെതിരെ കടുത്ത പിഴ നല്‍കുന്ന പുതിയ ഉപഭോക്തൃ സംരക്ഷണ ബില്‍ (2015) ബജറ്റ് സമ്മേളനത്തില്‍ പാസാക്കാനാവുമെന്ന് പ്രതീക്ഷ.
കഴിഞ്ഞ ആഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. 30 വര്‍ഷത്തെ പഴക്കമുള്ള മുന്‍പത്തെ ബില്‍ റദ്ദാക്കി പകരം ഉപഭോക്തൃ സംരക്ഷണം ബില്‍- 2015 എന്ന പേരിലാണ് പുതിയ ബില്‍. ബില്ലില്‍ കൊണ്ടുവരേണ്ട ശുപാര്‍ശകള്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി ഏപ്രിലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഉപഭോക്തൃ കാര്യ മന്ത്രി രാം വിലാസ് പാസ്വാനാണ് ബില്‍ അവതരിപ്പിച്ചിരുന്നത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം വിലക്കുക, ഉപഭോക്തൃ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതിവേഗ അതോറിറ്റി രൂപീകരിക്കുക തുടങ്ങിയവാണ് ബില്ലിലെ പ്രധാന നിര്‍ദേശങ്ങള്‍.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ മൂന്നു വര്‍ഷത്തെ നിരോധനം ഏര്‍പ്പെടുത്തുന്നതടക്കമുള്ള ശിക്ഷ ലഭിക്കും. യു.എസ്, യൂറോപ്യന്‍ മോഡലിലാണ് അതോറിറ്റികള്‍ രൂപീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."