HOME
DETAILS

കെ.എസ്.ആര്‍.ടി.സി കൊറിയര്‍ സര്‍വിസ് പാളുന്നു

  
backup
December 23, 2016 | 9:26 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d

കൊച്ചി: നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ ഒരു വര്‍ഷം മുന്‍പു തുടങ്ങിയ കൊറിയര്‍ സര്‍വിസ് പദ്ധതി പാളി. സംസ്ഥാനത്തെല്ലായിടത്തേക്കും ബസുകള്‍ ഓടുന്നുണ്ടെങ്കിലും സമയത്തിന് എത്തിക്കാന്‍ കഴിയാത്തതും ഉപയോക്താക്കള്‍ക്കു നേരിട്ട് സാധനങ്ങള്‍ എത്തിക്കാനാകാത്തതുമാണു പദ്ധതി പരാജയപ്പെടാന്‍ കാരണം.
ഒറ്റ ദിവസം കൊണ്ട് സ്വീകര്‍ത്താവിന് കിട്ടുന്ന സൗകര്യമെന്നായിരുന്നുവാഗ്ദാനമെങ്കിലും ഇതു പാലിക്കാനാകുന്നില്ല. ഉച്ചയ്ക്ക് ഒന്നരയ്ക്കു മുന്‍പ് അയച്ചാലേ ഈ കൊറിയര്‍ സര്‍വിസില്‍ പ്രധാന നഗരമാണെങ്കില്‍ പോലും അതതു ദിവസം ലഭിക്കൂ. എറണാകുളത്തു നിന്നുതിരുവനന്തപുരത്തേക്ക് അയക്കുന്ന കൊറിയര്‍ ഉച്ചയ്ക്കു രണ്ടിനു ശേഷമാണെങ്കില്‍ പിറ്റേ ദിവസം രാവിലെ 11നേ ഉപയോക്താവിനു ലഭിക്കൂ. എന്നാല്‍ ഇതേദിവസം നൂറോളം ബസുകള്‍ റൂട്ടില്‍ ഓടുന്നുമുണ്ട്. സ്വകാര്യ കൊറിയര്‍ സര്‍വിസുകള്‍ വൈകുന്നേരം ഏഴുവരെ വാങ്ങി എത്തിക്കേണ്ട സ്ഥലത്ത് രാവിലെതന്നെ എത്തിക്കുന്നു. ഗ്രാമ,നഗര വ്യത്യാസമില്ലാതെ ലഭിക്കുന്നു.   
ഗ്രാമങ്ങളിലേക്കു പോലും രാത്രി സര്‍വിസുകള്‍ ഉണ്ടായിരുന്നിട്ടും ഫലപ്രദമായി ഉപയോഗിക്കാന്‍ കെ.എസ്.ആര്‍.ടി.സി ശ്രമിക്കുന്നില്ല. സ്വകാര്യ കൊറിയര്‍ ഏജന്‍സികള്‍ മാസം ഒരു കോടിയിലധികം രൂപയുടെ ബിസിനിസ് നടത്തുമ്പോള്‍ സംസ്ഥാനത്തെല്ലായിടത്തും വാഹന ചാര്‍ജ് ഇല്ലാതെ എത്തിക്കാന്‍ കഴിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് 15 ലക്ഷം രൂപയുടെ ബിസിനിസ് മാത്രമേ മാസം ചെയ്യാന്‍ കഴിയുന്നുള്ളൂ.
ബുക്ക് ചെയ്യുന്ന സമയം തന്നെ ഉപയോക്താവിന് എസ്.എം.എസ് അലര്‍ട്ട് ലഭിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പ്രാവര്‍ത്തികമാക്കാനായിട്ടില്ല. ട്രാക്കിങ് സംവിധാനവും ഫലപ്രദമല്ല. ജീവനക്കാര്‍ പദ്ധതിയോടു വേണ്ടത്ര സഹകരണം നല്‍കാത്തതാണു പദ്ധതി പൊളിയാനുള്ള പ്രധാനകാരണം. ഒരു വര്‍ഷം മുന്‍പാണ് ട്രാക്കോണ്‍ കൊറിയര്‍ സര്‍വിസുമായി ചേര്‍ന്നു കെ.എസ്.ആര്‍.ടി.സി റിച്ചോണ്‍ ഫാസ്റ്റ്് ബസ് കൊറിയര്‍ സര്‍വിസ് ആരംഭിച്ചത്.
19 കേന്ദ്രങ്ങളിലാണ് തുടങ്ങിയത്. ഇപ്പോള്‍ 47 ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബംഗഌരുവിലും കോയമ്പത്തൂരുമായി മൂന്നു കേന്ദ്രങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് ഓരോ ജില്ലയിലും 50ലധികം കേന്ദ്രങ്ങളുണ്ട്. കെ.എസ്.ആര്‍.ടി.സിക്കാകട്ടെ സ്വന്തം ഡിപ്പോകളില്‍ പോലും ഇതുവരെ ഏജന്‍സി തുടങ്ങാനായിട്ടില്ല.
ഈ കൊറിയര്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്ന ജില്ല എറണാകുളമാണ്. മാസം രണ്ടു ലക്ഷത്തിനുമേല്‍ രൂപയുടെ വരുമാനമാണ് ഇവിടെ നിന്നുള്ളത്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ എന്നീ കേന്ദ്രങ്ങളാണ് ബിസിനിസ് കൂടുതല്‍ നടക്കുന്ന ജില്ലകള്‍.
ഏറ്റവും വളര്‍ച്ച നേടുന്ന കൊറിയര്‍ ഏജന്‍സിയായി കെ.എസ്.ആര്‍.ടി.സിയെ മാറ്റിയെടുക്കാമെങ്കിലും സ്വകാര്യ ഏജന്‍സികളെ സഹായിക്കാനാണു ജീവനക്കാരുടെ ശ്രമമെന്നും ആക്ഷേപമുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  6 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  6 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  6 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  6 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  6 days ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  6 days ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  6 days ago
No Image

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാര്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  6 days ago
No Image

ഡല്‍ഹിയിലെ പൊലിസ് ആക്രമണത്തില്‍ പ്രതിഷേധം; നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  6 days ago
No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  6 days ago