HOME
DETAILS
MAL
ഉത്തരവുകളും വിധിന്യായങ്ങളും മാധ്യമപ്രവര്‍ത്തകര്‍ക്കു ലഭ്യമാക്കണം: ഹൈക്കോടതി
backup
December 23 2016 | 21:12 PM
കൊച്ചി: ഹൈക്കോടതിയില്‍ ജഡ്ജിമാര്‍ ഒപ്പുവച്ച ഇടക്കാല ഉത്തരവുകളും വിധിന്യായങ്ങളും മാധ്യമപ്രവര്‍ത്തകര്‍ക്കു പരിശോധിക്കാനായി പബ്ലിക് റിലേഷന്‍ ഓഫിസറുടെ ചേംബറില്‍ ലഭ്യമാക്കണെന്ന് ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. മാധ്യമ -അഭിഭാഷക തര്‍ക്കത്തെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസും കോടതി വാര്‍ത്തകളുടെ റിപ്പോര്‍ട്ടിങുമായി ബന്ധപ്പെട്ട് നിലവിലുള്ള ഹരജികളും പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഫുള്‍ബെഞ്ചിന്റെ ഇടക്കാല വിധി.
കേസിലുള്‍പ്പെട്ട കക്ഷികള്‍ക്കെല്ലാം സത്യവാങ്മൂലം നല്കാന് സമയം അനുവദിച്ച് ഹരജികള്‍ ജനുവരി 11ന് പരിഗണിക്കാന്‍ മാറ്റി.
കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ഹരജികളും ഇതോടൊപ്പം ഫുള്‍ബെഞ്ചിന്റെ പരിഗണനയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."