കായികതാരങ്ങള്‍ക്ക് സ്വീകരണം നല്‍കി
കോഴിക്കോട്്: ജില്ലയിലെ ഒളിമ്പ്യന്മാര്‍ക്കും ദേശീയ-അന്തര്‍ദേശീയ-സംസ്ഥാന കായികതാരങ്ങള്‍ക്കും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റേയും കോസ്‌മോസ് സ്‌പോര്‍ട്‌സിന്റേയും സംയുക്താഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. സ്വീകരണച്ചടങ്ങ് ഗതാഗതവകുപ്പ്് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സാന്നിധ്യം കൊണ്ട്്് സമ്മാനം നേടുന്നവരില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണെന്നും ഈ അവസ്ഥ മാറണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഒളിംപിക്‌സിലും നാം സ്വര്‍ണം നേടുന്നതു കാത്തിരിക്കും. ഒടുവില്‍ അവര്‍ വെങ്കലവുമായി വരും. ഇത് നമ്മുടെ കായിക താരങ്ങള്‍ മോശമായതുകൊണ്ടല്ല. അവര്‍ക്ക്്് നല്ല പരിശീലനവും പ്രോല്‍സാഹനവും ലഭിക്കാത്തതുകൊണ്ടാണ്. അതു മാറി മികച്ച പരിശീലനം നല്‍കി മികച്ച കായികതാരങ്ങളെ വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒളിംപിക്‌സില്‍ പങ്കെടുത്ത ഒളിമ്പ്യന്‍ ജിംസണ്‍ ജോണ്‍സന്‍, അന്തര്‍ദേശീയ കായിക മല്‍സരങ്ങളില്‍ വിജയം വരിച്ച നീന. പി. സാജിത എന്നിവരടങ്ങുന്ന 25 താരങ്ങള്‍ക്ക് മന്ത്രി ഉപഹാരം സമര്‍പ്പിച്ചു. ഒളിംപ്യന്‍ ജിം സണ്‍ ജോണ്‍സന്റെ പരിശീലകന്‍ കെ.എന്‍ പീറ്ററിനെ ചടങ്ങില്‍ അനുമോദിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.എം അബ്ദുറഹ്മാന്‍ മാസ്റ്റര്‍ അധ്യക്ഷനായ ചടങ്ങില്‍ വി.കെ തങ്കച്ചന്‍, കെ നിഷാദ്, വി.എം മോഹനന്‍ മാസ്റ്റര്‍, പി.രാജീവന്‍, പി.എം മുസമ്മില്‍, മുഹമ്മദ് നജീബ്, എന്‍.പത്മനാഭന്‍, ടി.പി അബ്ദുല്‍ ഷഫീഖ്, പി. ഷഫീഖ്, എ.കെ മുഹമ്മദ് അഷ്‌റഫ് ഹൂമയൂണ്‍ കബീര്‍, പി.ഹരിദാസ്, ടോമി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."