HOME
DETAILS
MAL
നോട്ട് നിരോധനത്തിലൂടെ തൊഴില്‍ കാര്‍ഷിക മേഖലകള്‍ തകര്‍ന്നു: ജനതാദള്‍(യു)
backup
December 24 2016 | 00:12 AM
ബാലുശ്ശേരി : നോട്ട് നിരോധനത്തിലൂടെ തൊഴില്‍ മേഖലയും കാര്‍ഷിക മേഖലയും തകര്‍ന്നതായി ജനതാദള്‍(യു) സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ്.പി.ഹാരിസ്.
നന്മണ്ടയില് ജനതാദള്‍ (യു) സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള സര്‍ക്കാര്‍ റേഷന്‍ സംവിധാനം താറുമാറാക്കുകയും നാളികേര കര്‍ഷകരെ ദുരിതത്തിലാക്കുകയും ചെയ്തിരിക്കുകയാണെന്നും കേരള പൊലിസിന് സംഘപരിവാറിന്റെ പ്രേതം ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി. ടി.എം ശിവരാജന് അധ്യക്ഷനായി. പി.എന്‍ അശോകന്, എന്‍.കെ രാമന്‍കുട്ടി, ടി.കെ സൗമീന്ദ്രന്‍, പി. വിശ്വന്, കെ.കെ വിശ്വംഭരന്, എന്‍.കെ ബാലന്, പി. പ്രദീപ്കുമാര്‍, ടി. കുഞ്ഞൂട്ടി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."