'കള്ളപ്പണം കണ്ടെത്തിയെന്ന പ്രചാരണം വ്യാജം'
മലപ്പുറം: ജില്ലാ സഹകരണ ബാങ്കില്‍ സി.ബി.ഐ നടത്തിയ പരിശോധനയില്‍ 266 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായ പ്രചാരണം വ്യാജമാണെന്നു ഓള്‍ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സി.കെ അബ്ദുര്‍റഹിമാന്‍. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ അപകീര്‍ത്തിപ്പെടുത്താനും ഇടപാടുകാരില്‍ തെറ്റിദ്ധാരണ പരത്താനുമാണ് ഈ വാര്‍ത്തയെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ നിലവില്‍വന്ന നവംബര്‍ എട്ടിന് ജില്ലാ സഹകരണ ബാങ്കിന്റെ 54 ശാഖകളില്‍ 97 കോടി ക്യാഷ് ബാലന്‍സ്‌കൂടി ഉള്‍ക്കൊണ്ട തുകയാണ് 266 കോടി. 10 മുതല്‍ 14 വരെ തിയതികളില്‍ സ്വീകരിച്ച അസാധു നോട്ടുകളുടെ തുക 169 കോടി രൂപയാണ്. ഇതില്‍ 84 കോടി രൂപ ജില്ലാ സഹകരണ ബാങ്കിലെ വ്യക്തിഗത ഇടപാടുകാരില്‍നിന്നു സ്വീകരിച്ച നിക്ഷേപവും 85 കോടി രൂപ ജില്ലാ സഹകരണ ബാങ്കില്‍ അക്കൗണ്ടുടമകളായ പ്രാഥമിക സഹകരണ ബാങ്കുകള്‍ നടത്തിയ നിക്ഷേപവുമാണ്. നബാര്‍ഡും സി.ബി.ഐയും ഇത് പരിശോധിച്ചതാണെന്നും കെ.വൈ.സി പാന്‍കാര്‍ഡ് നിബന്ധനകള്‍ പാലിച്ചാണ് നിക്ഷേപം സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂനിയന്‍ ഭാരവാഹികളായ പി.കെ മൂസക്കുട്ടി, പി.പി സയ്യിദ് ഫസല്‍ അലി എന്നിവരും പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."