HOME
DETAILS
MAL
സിന്‍ഡിക്കേറ്റ് യോഗ ഹാളിനു മുന്നില്‍ സര്‍വകലാശാല ജീവനക്കാരുടെ പ്രതിഷേധം
backup
December 24 2016 | 01:12 AM
കണ്ണൂര്‍: സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗ ഹാളിനു മുന്നില്‍ ജീവനക്കാരുടെ പ്രതിഷേധം. യു.ഡി.എഫ് അനുകൂല സംഘടനയായ സര്‍വകലാശാല സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരാണ് സിന്‍ഡിക്കേറ്റ് യോഗം നടന്നുകൊണ്ടിരിക്കെ ഹാളിനു പുറത്ത് പത്തു മിനിറ്റോളം മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത് . ജീവനക്കാര്‍ക്കെതിരായ രാഷ്ട്രീയ പകപോക്കല്‍ അവസാനിപ്പിക്കുക, സര്‍വകലാശാലയിലെ ഭരണ സ്തംഭനത്തിനു പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. നേതാക്കളായ കെ ഹരിദാസ്, കെ.പി പ്രേമന്‍, കെ.എന്‍ സാലിന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."