പ്രധാനധ്യാപകര്‍ പ്ലീസ് നോട്ട്: സമയത്തെത്തിയില്ലെങ്കില്‍ മത്സരിക്കാന്‍ അവസരമില്ല
ചെറുവത്തൂര്‍: അല്‍പം വൈകിയെത്തിയാല്‍ എന്താ,അടുത്ത ക്ലസ്റ്ററില്‍ കോഡ് നമ്പര്‍ കിട്ടുമല്ലോ എന്ന ചിന്തയില്‍ ആരും ജില്ലാ കലോത്സവത്തിനെത്തേണ്ട. മത്സര നടത്തിപ്പുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ഇത്തവണ കര്‍ശനമാണ്. മത്സരക്രമങ്ങള്‍ താളം തെറ്റുന്നതും രക്ഷിതാക്കളുടെ അമിത ഇടപെടല്‍ തടയുന്നതിനുമായി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ പ്രധാനധ്യാപകര്‍ക്കും ടീം മാനേജര്‍മാര്‍ക്കും ഏഴു നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ കൃത്യസമയത്ത് കോഡ് നമ്പര്‍ സ്വീകരിക്കാത്തതിനാല്‍, അതു സ്വീകരിക്കണമെന്ന അഭ്യര്‍ഥന നടത്താനാണു വേദികളിലെ അനൗണ്‍സര്‍മാര്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. എന്നാല്‍ ഇത്തവണ വിട്ടുവീഴ്ചകള്‍ ഉണ്ടാകില്ലെന്നു വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ഉറപ്പിച്ചു പറയുന്നു.
പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ
മത്സരക്രമം അനുസരിച്ചു നിശ്ചിത സമയത്തു തന്നെ വേദികളില്‍ റിപ്പോര്‍ട്ട് ചെയ്യണം.
കോഡ് നമ്പര്‍ സ്വീകരിക്കുമ്പോഴേക്കും കുട്ടി മത്സരത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കണം
കോഡ് നമ്പര്‍ സ്വീകരിക്കുന്നതിനു രക്ഷിതാവിന്റെ സാന്നിധ്യം വേദിയില്‍ ഉണ്ടാകരുത്
ക്ലസ്റ്റര്‍ റിപ്പോര്‍ട്ടിങിനു ശേഷം അടുത്ത ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തി ഒരു കാരണവശാലും മത്സരിക്കാന്‍ അനുവദിക്കുകയില്ല
ഡാന്‍സ്, നാടകം തുടങ്ങിയ ഇനങ്ങള്‍ക്കു മേക്കപ്പ് ചെയ്യാന്‍ രാവിലെ ആറു മുതല്‍ സൗകര്യം. ആവശ്യമെങ്കില്‍ പ്രഭാതഭക്ഷണവും നല്‍കും.
കോഡ് നമ്പര്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ കുട്ടികള്‍ വേദിക്കരികില്‍ നിന്നു മാറരുത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."