ലീഡറുടെ ഓര്‍മ പുതുക്കി നാടെങ്ങും അനുസ്മരണം
തൃശൂര്‍: കേരള എന്‍.ജി.ഒ അസോസിയേഷന്‍ തൃശൂര്‍ ഇന്ദിരാഭവനില്‍ ലീഡര്‍ കെ.കരുണാകരന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും അനുസ്മരണ സമ്മേളനം നടത്തുകയും ചെയ്തു. ജനറല്‍ സെക്രട്ടറി എന്‍.കെ ബെന്നി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ അസോസിയേഷന് അംഗീകാരം നല്‍കിയത് ലീഡറായിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സന്തോഷ് തോമസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.ജെ വില്‍സന്‍, എം.ഒ ഡെയ്‌സന്‍, ടി.ജി രഞ്ജിത്ത്, വി. മോളി ജോസഫ്, വി.കെ ഉണ്ണികൃഷ്ണന്‍, കെ.ഐ നിക്‌സന്‍, അരുണ്‍.സി.ജെയിംസ് എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി.
എരുമപ്പെട്ടി: ചുമട്ടുതൊഴിലാളി ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് ലീഡര്‍ കെ.കരുണാകരന്റെ ആറാം ചരമവാര്‍ഷിക ദിനം ആചരിച്ചു. ഐ.എന്‍.ടി.യു.സി ഓഫിസില്‍ നടന്ന അനുസ്മരണ സമ്മേളനം പ്രസിഡന്റ് ടി.കെ ദേവസി ഉദ്ഘാടനം ചെയ്തു. കരുണാകരന്റെ ഛായാചിത്രത്തിനു മുന്നില്‍ ഐ.എന്‍.ടി.യു.സി വൈസ് പ്രസിഡന്റ് അമ്പലപ്പാട്ട് മണികണ്ഠന്‍, മണ്ഡലം പ്രസിഡന്റ് സി.കെ നാരായണന്‍, സെക്രട്ടറി സി.വി ബേബി, കെ.വി രാജീവ്, ടി.കെ ഭാസ്‌ക്കരന്‍, എ.ആര്‍ രതീഷ്, കെ.എസ് കൃഷ്ണന്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി.
എരുമപ്പെട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലീഡര്‍ കെ.കരുണാകരന്‍ ചരമദിനം ആചരിച്ചു. കടങ്ങോട് റോഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ കെ.കരുണാകരന്റെ ഛായാചിത്രത്തിനു മുന്നില്‍ കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.കേശവന്‍, ഡി.സി.സി എക്‌സിക്യൂട്ടീവ് അംഗം അമ്പലപ്പാട്ട് മണികണ്ഠന്‍, മണ്ഡലം പ്രസിഡന്റ് എം.കെ ജോസ്, പി.എസ് സുനീഷ്, എം.എം നിഷാദ് തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി.
തൃശൂര്‍: കെ. കരുണാകരന്റെ ആറാം ചരമവാര്‍ഷികം ആചരിച്ചു. പൂങ്കുന്നം മുരളീ മന്ദിരത്തില്‍ ലീഡറുടെ സ്മരണക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രണാമം അര്‍പ്പിച്ചു. സ്മൃതി മണ്ഡപത്തിന് സമീപം പ്രാര്‍ഥനാ ഗീതങ്ങള്‍ ആലപിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിളക്ക് കൊളുത്തി. ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്റെ നേതൃത്വത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പൂക്കള്‍ അര്‍പ്പിച്ചു. നേതാക്കള്‍ക്ക് പുറമേ സാമൂഹ്യ സാംസ്‌കാരിക പ്രമുഖരും പങ്കെടുത്തു. കരുണാകരന്റെ മകളും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ പത്മജാ വേണുഗോപാല്‍ നേതാക്കളെ സ്വീകരിച്ചു.
കെ.പി വിശ്വനാഥന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, എം.പി ഭാസ്‌കരന്‍ നായര്‍, വി ബാലറാം, ഒ. അബ്ദുറഹ്മാന്‍ കുട്ടി, ടി.വി ചന്ദ്രമോഹന്‍,ജോസഫ് ചാലിശേരി, ടി.യു രാധാകൃഷ്ണന്‍, എം.കെ പോള്‍സണ്‍, ജോസ് കാട്ടൂക്കാരന്‍, എം.പി വിന്‍സന്റ്, സി.എം.പി നേതാവ് സി.പി ജോണ്‍, എം.കെ കണ്ണന്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ. കെ. ചന്ദ്രശേഖരന്‍, സെക്രട്ടറി പ്രൊ. എം. മാധവന്‍കുട്ടി, പാറമേക്കാവ് പ്രസിഡന്റ് സതീശ് മേനോന്‍, സെക്രട്ടറി രാജേഷ്,പത്മശ്രീ സുന്ദര്‍ മേനോന്‍, ഡി.സി.സി ഭാരവാഹികള്‍ സംബന്ധിച്ചു. ഡി.സി.സി ഓഫിസായ കെ. കരുണാകരന്‍ സപ്തതി മന്ദിരത്തില്‍ തയാറാക്കിയ മണ്ഡപത്തില്‍ മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ ദീപം കൊളുത്തി. ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ അധ്യക്ഷനായി. അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍, കെ.പി വിശ്വനാഥന്‍, എം.പി ഭാസ്‌കരന്‍ നായര്‍, പത്മജാ വേണുഗോപാല്‍, അഡ്വ. വി ബാലറാം, ഒ.അബ്ദുറഹ്മാന്‍കുട്ടി, ജോസഫ് ചാലിശ്ശേരി, അനില്‍ അക്കര എം.എല്‍.എ, ടി.യു രാധാകൃഷ്ണന്‍, എന്‍.കെ സുധീര്‍, ടി.വി ചന്ദ്രമോഹന്‍, എം.കെ പോള്‍സണ്‍, എം.പി വിന്‍സെന്റ്, ജോസ് കാട്ടൂക്കാരന്‍, ഐ.പി പോള്‍,ജോസ് വള്ളൂര്‍, അഡ്വ. ജോസഫ് ടാജറ്റ്, രാജേന്ദ്രന്‍ അരങ്ങത്ത്, ടി.യു ഉദയന്‍ പങ്കെടുത്തു.
ചാവക്കാട്: ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലീഡര്‍ കെ.കരുണാകരന്‍ അനുസ്മരണ സദസ് കെ.പി.സി.സി ജനറല്‍ സെകട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി ഷാനവാസ് തിരുവത്ര അധ്യക്ഷനായി.
ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.വേണുഗോപാല്‍, കെ.ഡി വീരമണി, പി.യതീന്ദ്രദാസ്, എം.അലാവുദ്ദീന്‍, ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡന്റ് ആര്‍.രവികുമാര്‍, വടക്കേക്കാട് ബ്ലോക്ക് പ്രസിഡന്റ് വി.കെ ഫസലുല്‍ അലി, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഉമ്മര്‍, എ.പി മുഹമ്മദുണ്ണി, ഫിറോസ്.പി.തൈപറമ്പില്‍, ഇര്‍ഷാദ്.കെ.ചേറ്റുവ, കെ.മുസ്താഖലി, എ.എസ് മുഹമ്മദ് സറൂഖ്, കെ.നവാസ് ടി.പി ബദറുദ്ധീന്‍, കെ.ബി ബിജു, ആര്‍.കെ നൗഷാദ്, അഡ്വ.ഷിബു സംസാരിച്ചു.
ചാവക്കാട്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്റെ ചരമദിനം വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആചരിച്ചു. ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ പ്രസിഡന്റ് ആര്‍.രവികുമാര്‍ അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി സെക്രട്ടറിമാരായ പി.യതീന്ദ്രദാസ്, കെ.ഡി വീരമണി, ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.വി ഷാനവാസ് തിരുവത്ര, കെ.കെ സെയ്തുമുഹമ്മദ്, എ.പി മുഹമ്മദുണ്ണി, ഒ.കെ മണികണ്ഠന്‍, പി.വി ബദറുദ്ദീന്‍, കെ.പി.എ റഷീദ്, കെ.നവാസ്, എം.എസ് ശിവദാസ്, സി.മുസ്താഖലി തുടങ്ങിയവര്‍ സംസാരിച്ചു.
ചാവക്കാട് നഗരസഭാ 8-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി മമ്മിയൂരില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഗുരുവായൂര്‍ ബ്ലോക്ക് മുന്‍ സെക്രട്ടറി പി.വി ബദറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ബേബി ഫ്രാന്‍സീസ് അധ്യക്ഷനായി. കൗണ്‍സിലര്‍ സൈസണ്‍ മാറോക്കി മുഖ്യ പ്രഭാഷണം നടത്തി. മുന്‍ കൗണ്‍സിലര്‍ പനയ്ക്കല്‍ വര്‍ഗ്ഗീസ് സ്വാഗതവും കെ.പി ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
ഐ.ന്‍.ടി.യു.സി ചാവക്കാട് യൂനിറ്റിന്റെ നേതൃത്വത്തില്‍ നടന്ന കെ.കരുണാകരന്‍ അനുസ്മരണ ദിനാചരണം ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി എം.എസ് ശിവദാസ് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് പി.ടി ഷൗക്കത്തലി അധ്യക്ഷനായി. കെ.എസ് ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി. കെ.കെ അഷറഫ്, മുസ്തഫ മണത്തല, പി.സെനുദ്ധീന്‍, ജമാല്‍ എന്നിവര്‍ സംസാരിച്ചു.
കടപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലീഡര്‍ അനുസ്മരണം ഡി.സി.സി സെക്രട്ടറി കെ.ഡി വീരമണി ഉദ്ഘാടനം ചെയ്തു. സി.മുസ്താഖലി, മൂക്കന്‍ കാഞ്ചന തുടങ്ങിയവര്‍ പങ്കെടുത്തു.
കൊടുങ്ങല്ലൂര്‍: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരുണാകരന്‍ അനുസ്മരണ സമ്മേളനം നടത്തി. കെ.കെ മജീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.എസ് സാബു അധ്യക്ഷനായി. കെ.പി സുനില്‍കുമാര്‍, ഇ.കെ ബാവ, പി.വി. രമണന്‍, സുനില മോഹന്‍, പി.എന്‍. മോഹനന്‍, എന്‍.കെ. ഇസ്മായില്‍, ജോയ് കൊല്ലംപറമ്പില്‍ സംസാരിച്ചു.
കേരള എന്‍.ജി.ഒ അസോസിയേഷന്‍ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊടുങ്ങല്ലൂര്‍ സിവില്‍ സ്‌റ്റേഷനില്‍ കെ. കരുണാകരന്‍ അനുസ്മരണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് അധ്യക്ഷനായി. ലൈജു ജോസഫ്, ഷാജി, നവാസ്, സുനില്‍കുമാര്‍, മാര്‍ട്ടിന്‍ പെരേര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."