യാചകര്‍ക്കായി 'കാഴ്ച 2017' പദ്ധതിയുമായി നന്മ ചാരിറ്റബിള്‍ ട്രസ്റ്റ്
തിരുവനന്തപുരം: നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് പുതുവര്‍ഷത്തില്‍ യാചകര്‍ക്കായി 'കാഴ്ച 2017' എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നു. പൊലിസിന്റെയും നഗരസഭയുടെയും സഹകരണത്തോടെ നഗരത്തിലെ യാചകരെ ഒരുമിച്ച് താമസിപ്പിച്ച് ഭക്ഷണവും മരുന്നും നല്‍കി മികച്ച ജീവിത സാഹചര്യം ഒരുക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ എ.കെ കടമ്പാട്. ഇതിന് പുറമെ ജനറല്‍ ഹോസ്പിറ്റലിലെ രോഗികള്‍ക്കും കൂട്ടിയിരിപ്പുകാര്‍ക്കും ഒരു നേരത്തെ സൗജന്യ ഭക്ഷണം നല്‍കുന്ന അന്നദാന പദ്ധതി, ക്യാന്‍സര്‍ രോഗികള്‍ക്കായി സ്‌നേഹപൂര്‍വം പദ്ധതി, ആദിവാസി മേഖലയില്‍ മെഡിക്കല്‍ ക്യാംപ്, ലഹരി വിരുദ്ധ ബോധവല്‍ക്കര പ്രവര്‍ത്തനം, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ് എന്നിവയും ആരംഭിക്കും.
ക്രിസ്മസ് ദിനത്തില്‍ വിശപ്പിനോട് വിട എന്ന പദ്ധതിയുടെ ഭാഗമായി യാചകര്‍ക്കായി ഒരു നേരത്തെ സൗജന്യ ഭക്ഷണം നല്‍കും. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ ഉദ്ഘാടനം ചെയ്യും. ശശിപൂങ്കാവ് അധ്യക്ഷനാകും. ചടങ്ങില്‍ സാമൂഹ്യ- രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ വി.പി ബീജ, എം.എ വിന്‍സെന്റ്, രതീഷ്, സി. കാര്‍ത്തികേയന്‍ പിള്ള, എസ്.സി അപ്പുകുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."