HOME
DETAILS
MAL
തമിഴ്നാട്ടില്‍ വനിതാ പൊലിസിനു നേരെ ആസിഡാക്രമണം
backup
December 24 2016 | 04:12 AM
വെല്ലൂര്‍: തമിഴ്നാട്ടിലെ വെല്ലൂരില്‍ വനിതാ പൊലിസ് ആസിഡ് ആക്രമണത്തിനിരയായി. വനിതാ പൊലിസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ലാവണ്യ (29) എന്ന പൊലിസുകാരിക്കാണ് ആക്രമണമേറ്റത്. മുഖംമൂടി ധരിച്ചെത്തിയ ആളാണ് ആസിഡ് ഒഴിച്ചത്.
പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലാണവര്‍. ലാവണ്യയുടെ മുഖത്തും വലതു കൈയ്യിലും പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവത്തില്‍ പൊലിസ് കേസെടുത്തിട്ടുണ്ടെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലിസ് യൂനിഫോമില്‍ നില്‍ക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല.
ഓരോ വര്‍ഷവും നിരവധി ആസിഡ് ആക്രമണങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ആസിഡ് ആക്രമണം ക്രമാതീതമായി വര്‍ധിച്ചതിനെത്തുടര്‍ന്ന് 2013 ല്‍ ഇത് പ്രത്യേക കുറ്റമായി പ്രഖ്യാപിച്ചിരുന്നു. എങ്കിലും വലിയ കുറവൊന്നും ഉണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."