പഠനംനടത്താതെയുള്ള നിരോധന പ്രഖ്യാപനങ്ങള്‍ തെറ്റ്: ഉമ്മര്‍ അറക്കല്‍ (ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷന്‍)
കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ വാര്‍ത്ത കേട്ടുതുടങ്ങിയതിനു പിന്നാലെ യാചകരെ നിരോധിച്ചുള്ള പ്രഖ്യാപനങ്ങള്‍ തുടരെ വന്നുകൊണ്ടിരിക്കുന്നതു കാള പെറ്റെന്ന് കേട്ടപ്പോഴേക്കും കയറെടുക്കുന്നതിനു സമാനമാണ്. യാചകരെക്കുറിച്ചും ഭിക്ഷാടന മാഫിയയെക്കുറിച്ചും പഠനംനടത്താതെ പഞ്ചായത്തുകളെടുക്കുന്ന നിരോധന പ്രഖ്യാപനങ്ങള്‍ നീതീകരിക്കാനാകില്ല.
ഗൗരവമേറിയ ഇത്തരം വിഷയങ്ങള്‍ ബോര്‍ഡ് യോഗം ചേര്‍ന്നു തീരുമാനമെടുക്കേണ്ട ഒന്നല്ല. യാചകരേയും ഭിക്ഷാടന മാഫിയയെയും രണ്ടായിക്കാണുകയാണ് ആദ്യം ചെയ്യേണ്ടത്. കച്ചവടാവശ്യാര്‍ഥം ജില്ലയിലെത്തിയവരും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം പിരിക്കുന്നവരും നിരോധന പ്രഖ്യാപനത്തിന്റെ മറവില്‍ പീഡിപ്പിക്കപ്പെടരുത്. യാചകരെക്കുറിച്ചു സമഗ്രമായ സര്‍വേ നടത്തി പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിനു ശേഷമാകണം നിരോധനം. യാചകമുക്ത ഗ്രാമങ്ങള്‍ സൃഷ്ടിച്ച് അന്യസംസ്ഥാനക്കാരെ തെരുവുകളില്‍ കൈയേറ്റം ചെയ്യുന്ന നടപടി തുടര്‍ന്നുകൂടാ. ആദ്യം പഠനം നടക്കട്ടെ, എന്നിട്ടാകാം പ്രഖ്യാപനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."