മഞ്ചേരിയില്‍ വഴിയോരകച്ചവടക്കാര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും
മഞ്ചേരി: മഞ്ചേരിയിലെ തെരുവുകച്ചവടക്കാര്‍ക്ക് പ്രത്യേകതിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ഇതിനായി പ്രത്യേക സര്‍വേ നടത്തും. പാരമ്പര്യമായി തെരുവുകച്ചവടം നടത്തിവരുന്നവര്‍ക്കായിരിക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക. തെരുവുക്കച്ചവടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭയുടെ നടപടി.
മഞ്ചേരിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ലഭിച്ച ലോബാങ്ക് ഫണ്ടായ 33 ലക്ഷം രൂപ നഗരസഭക്കകത്തെ വിവിധ വാര്‍ഡുകളില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനും കിണര്‍കുഴിക്കുന്നതിനു ഉപയോഗപ്പെടുത്താനും യോഗത്തില്‍ അംഗീകാരമായി. സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് ഭവനപദ്ധതിക്കുവേണ്ടി പ്രത്യേക സര്‍വെ നടത്തണമെന്നും അതിനായി ആളുകളെ നിയോഗിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ പി.എം.എ വൈ പദ്ധതിക്കുവേണ്ടി നടത്തിയ സര്‍വേ ലൈഫ് ഭവന പദ്ധതിക്കും അവലംബിക്കാമെന്ന നിലപാടായിരുന്നു ഭരണപക്ഷത്തിന്റെത്. ഈ നിലപാട് അംഗീകരിക്കാനാവില്ലന്നും ഇ.എം.എസ് ഭവന പദ്ധതി അട്ടിമറിച്ച പോലെ ഇതിനേയും അട്ടിമറിക്കാനുള്ള നീക്കമാണ് നഗരസഭയുടേതെന്നും പ്രതിപക്ഷം ആരോപിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."