ബി.പി.എല്‍.-എ.പി.എല്‍ വ്യത്യാസമില്ലാതെ റേഷന്‍ നല്‍കണമെന്ന് മന്ത്രി ജി.സുധാകരന്‍
ആലപ്പുഴ:സംസ്ഥാനത്ത് ബി.പി.എല്‍.-എ.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും റേഷന്‍ നല്‍കണമെന്നതാണ് സര്‍ക്കാര്‍ നയമെന്ന് പൊതുമരാമത്ത്മന്ത്രി ജി.സുധാകരന്‍. മനുഷ്യത്വപരമായ സമീപനമില്ലാതെ സെന്‍സസ് എടുത്ത ഉദ്യോഗസ്ഥരാണ് മുന്‍ഗണന പട്ടികയില്‍ കുഴപ്പമുണ്ടാക്കിയത്. ഇത് ഭരണഘടനാവകാശങ്ങളുടെ ധ്വംസനമാണെങ്കിലും ജനം സഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ദേശീയ ഉപഭോക്തൃദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ സമസ്തമേഖലകളിലും മുന്നേറ്റമുണ്ടാകുന്ന കാലമാണിത്. എന്നാല്‍ കഴിഞ്ഞകാലങ്ങളിലെ പിടിപ്പുകേട് റേഷന്‍ സമ്പ്രദായത്തെ തകര്‍ത്തുതരിപ്പണമാക്കി. കേന്ദ്രം അരി നല്‍കാത്തതാണ് പ്രശ്‌നമെന്ന് ആശയക്കുഴപ്പവുമുണ്ടാക്കി. ജനുവരിയോടെ റേഷന്‍ വിതരണം ശരിയാക്കാന്‍ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ കഠിനാധ്വാനം ചെയ്യുകയാണ്. ഇതൊന്നുമറിയാതെ മാധ്യമങ്ങള്‍ മന്ത്രിയെ പഴിപറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."