ചെങ്കല്‍ വലിയകുളത്തിലെ കൈയേറ്റം ഒഴിപ്പിച്ചു
പാറശാല: ചെങ്കല്‍ പഞ്ചായത്തിലെ വലിയകുളത്തിലെ കൈയേറ്റം പഞ്ചായത്ത് അധികൃതര്‍ ഒഴിപ്പിച്ചു. കൈയേ ഭൂമി അളന്നു തിരിച്ച് മുളളുവേലി കെട്ടി. സ്വകാര്യ വ്യക്തികള്‍ മതില് കെട്ടിത്തിരിച്ചും അല്ലാതെയും കൈയേറിയ ഒരേക്കര്‍ 28 സെന്റ് വസ്തുവാണ് തിരികെ പിടിച്ചത്. സംഭവസ്ഥത്ത് ഒരാഴ്ചയായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
കുളത്തിനു ചുറ്റുമായി ഇനിയും കൈയേറ്റ ഭൂമി നിലവിലുണ്ടെന്നും റീസര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഘട്ടം ഘട്ടമായി അവയും തിരിച്ച് പിടിക്കുവാനുളള നടപടി യെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ 23.5 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന കുളത്തിന് ചുറ്റുമുളള കൈയേറ്റ ഭൂമിയാണ് ഒഴിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കൈയേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. കെ.ആന്‍സലന്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാറിന്റെ നേതൃത്വത്തിലുളള പഞ്ചായത്തംഗങ്ങളുടെയും ഒരുകൂട്ടം നാട്ടുകാരുടെയും നിശ്ചയ ദാര്‍ഢ്യമാണ് കൈയേറ്റം ഒഴിപ്പിക്കാന്‍ സഹായകമായത്.നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി സുല്‍ഫിക്കറിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു. നടപടികള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഭീഷണിയുളളതായി പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."