എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്സ് കാരവന്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് കാരവന്‍ ഉദ്ഘാടനം തിരുന്നാവായ എടക്കുളം ശാഖാ കമ്മിറ്റിയുടെ സര്‍വേഫോറങ്ങള്‍ ഏറ്റുവാങ്ങി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഡിസംബര്‍ 27, 28, 29, 31, ജനുവരി 1 തിയതികളില്‍ സംസ്ഥാനത്തെ ക്ലസ്റ്റര്‍ കേന്ദ്രങ്ങളിലാണ് സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ നയിക്കുന്ന കാരവന്‍ നടക്കുന്നത്.
മദീന പാഷന്‍ പ്രൊജക്റ്റ്, സത്യധാര, സോഷ്യല്‍ സര്‍വേ, സംഘടനാ അദാലത്ത്, വിഭവസമാഹരണം എന്നിവ ഉള്‍ക്കൊള്ളുന്ന കാരവന്റെ വിജയത്തിനായി 150 മേഖലകളും 600 ക്ലസ്റ്ററുകളും 5000 യൂനിറ്റുകളും തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
രാജ്യരക്ഷയ്ക്കും പ്രവാചകാധ്യാപനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന വിദ്യാര്‍ഥി യുവസമൂഹത്തിന്റെ നവജാഗരണം ലക്ഷ്യമിട്ടു നടത്തുന്ന കാരവന്‍ സംസ്ഥാനത്തു 25 ടീമുകളായി വിന്യസിച്ചിട്ടുണ്ട്.
പാണക്കാട്ട് നടന്ന ഉദ്ഘാടനസംഗമത്തില്‍ സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ അധ്യക്ഷനായി.
റശീദ് ഫൈസി വെള്ളായിക്കോട്, വി.കെ ഹാറൂണ്‍ റശീദ് മാസ്റ്റര്‍, ആഷിഖ് കുഴിപ്പുറം, കെ. സല്‍മാന്‍ മാസ്റ്റര്‍ പല്ലാര്‍, പി. മുഹമ്മദ് റാഷിദ് എടക്കുളം, ഇ.പി ഖമറുദ്ധീന്‍, തേക്കില്‍ ജാഫര്‍, സി.കെ മുനവ്വിര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."