HOME
DETAILS

എരുമേലി എയര്‍പോര്‍ട്ട് : കോടതി ഉത്തരവ് മറികടന്ന് സര്‍ക്കാര്‍ നീക്കം; ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ ഭൂമി വാഗ്ദാനം തട്ടിപ്പ്

  
backup
December 25 2016 | 02:12 AM

%e0%b4%8e%e0%b4%b0%e0%b5%81%e0%b4%ae%e0%b5%87%e0%b4%b2%e0%b4%bf-%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d

ആലപ്പുഴ:നിര്‍ദിഷ്ട എരുമേലി എയര്‍പോര്‍ട്ടിനായി ഗോസ്പല്‍ ഫോര്‍ ഏഷ്യ സര്‍ക്കാരിന് വിട്ടു നല്‍കാമെന്നേറ്റ ഭൂമി നിയമക്കുരുക്കില്‍. കോട്ടയം ജില്ലയിലെ എരുമേലി, മണിമല വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന 2623 ഏക്കര്‍ ഭൂമിയാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ് സര്‍ക്കാരിന് വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുളളത്. എന്നാല്‍ ഭൂമിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കോടതി ഉത്തരവ് ഇനിയും നീങ്ങിയിട്ടില്ല.
ഇക്കാര്യം മറച്ചുവെച്ചാണ് ട്രസ്റ്റ് സര്‍ക്കാരിന് ഭൂമി വാഗ്ദാനം നല്‍കിയതെന്ന രേഖകള്‍ പുറത്തായി. തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് 2009 ല്‍ കേരള ഭൂസമര ജനകീയ ഏകോപന സമിതിയാണ് പാല സബ് കോടതിയില്‍നിന്നും ഉത്തരവ് സമ്പാദിച്ചത്.1492009 നമ്പരായുളള കേസില്‍ ഭൂസമര ഏകോപന സമിതി നേടിയ ഒ.എസ് -143 2009 ഉത്തരവാണ് ഇപ്പോള്‍ തടസ്സമാകുന്നത്. ഈ ഉത്തരവില്‍ ബിഷപ്പ് കെ.പി യോഹന്നാനോ ഗോസ്പല്‍ ഫോര്‍ ഏഷ്യയ്‌ക്കോ മിച്ചഭൂമിയില്‍ യാതൊരു അവകാശവും ഇല്ലെന്നാണ് കോടതി പറഞ്ഞിട്ടുളളത്.
എന്നാല്‍ വിധി മരവിപ്പിക്കാന്‍ ട്രസ്റ്റോ, ബിഷപ്പോ കോടതിയെ സമീപിക്കാതിരുന്നത് കൂടതല്‍ ദുരൂഹതയ്ക്ക് കാരണമായിട്ടുണ്ട്. വിധിക്കെതിരേ നീങ്ങണമെങ്കില്‍ ഭൂമി വിലയുടെ നിശ്ചിത ശതമാനം കോടതിയില്‍ കെട്ടിവെക്കേണ്ടതിനാലാണ് ട്രസ്റ്റ് അപ്പീലില്‍നിന്നും പിന്തിരിഞ്ഞതെന്ന ആരോപണവും ഉയരുന്നുണ്ട്. 11.88 കോടി രൂപാ അടയ്ക്കാനാണ് കോടതി നിര്‍ദേശിച്ചിട്ടുളളത്. എന്നാല്‍ ഭൂമിയുമായി ബന്ധപ്പെട്ട മുന്‍ ആധാരമോ സുതാര്യതയുള്ള മറ്റ് രേഖകളോ സമര്‍പ്പിച്ചാല്‍ കെട്ടിവെക്കേണ്ട തുക ഇരുപത്തി അഞ്ച് ലക്ഷമായി കുറയ്ക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
2005ല്‍ 186 കോടി രൂപയ്ക്കാണ് ഹാരിസണ്‍ മലയാളം ഗ്രൂപ്പ് ഗോസ്പല്‍ ഏഷ്യയ്ക്ക് ചെറുവള്ളി എസ്റ്റേറ്റ് വിട്ടു നല്‍കിയത്. ഏറെ വിവാദങ്ങള്‍ക്ക് വിധേയമായ ഭൂമി വിട്ടുനല്‍കുന്ന കാര്യത്തിലും ദുരൂഹത തുടരുകയാണ്. വിവാദ ഭൂമി വിട്ടുനല്‍കുക വഴി ട്രസ്റ്റ് അനധികൃതമായി കൈവശം വെച്ചിട്ടുള്ള 2400 ഏക്കര്‍ ഭൂമി സുരക്ഷിതമാക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ആകെ 4600 ഏക്കര്‍ ഭൂമി ചെറുവള്ളി എസ്റ്റേറ്റിന്റെ മറവില്‍ ട്രസ്റ്റ് കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് ഭൂസമര സമതി വിവരാവകാശത്തിലൂടെ കണ്ടെത്തിയത്. എന്നാല്‍ കരം അടയ്ക്കുന്ന 2623 ഏക്കര്‍ ഭൂമിയെ കുറിച്ചു മാത്രമെ സ്‌പെഷ്യല്‍ ഓഫിസര്‍ രാജമാണിക്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുളളൂ.
ഈ ഭൂമി സര്‍ക്കാരിന് തിരിച്ചു നല്‍കിയാല്‍ അനധികൃതമായി കൈവശമുള്ള അത്രയും തന്നെ ഭൂമി ട്രസ്റ്റിന് സ്വന്തമാക്കാമെന്ന ഉപദേശം ലഭിച്ചതാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍. ഉപദേശത്തിനു പിന്നില്‍ ഭൂമി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്ലീഡര്‍മാര്‍ തന്നെയാണെന്നാണ് ആക്ഷേപം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago