HOME
DETAILS
MAL
സ്റ്റാറ്റിയൂട്ടറി കമ്മിഷന്: സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്ത അംഗങ്ങള്‍ക്ക് വിരമിക്കല്‍ ആനുകൂല്യം
backup
December 25 2016 | 02:12 AM
തിരുവനന്തപുരം: സ്റ്റാറ്റിയൂട്ടറി കമ്മിഷനുകളില്‍ അംഗങ്ങളായി നിയമിതരാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്തവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവായി.
യോഗ്യസേവന കാലാവധി രണ്ട് മുതല്‍ മൂന്ന് വര്ഷത്തിനുമുകളിലുള്ളവര്ക്ക് ഏഴായിരം, മൂന്ന് മുതല്‍ നാലുവര്‍ഷത്തിനകം എണ്ണായിരം, നാല് മുതല്‍ അഞ്ച് വര്‍ഷത്തിനകം ഒന്‍പതിനായിരം, അഞ്ച് വര്‍ഷവും അതിന് മുകളിലും പതിനായിരം എന്നിങ്ങനെയാണ് പ്രതിമാസ വിരമിക്കല്‍ ആനുകൂല്യം. ആനുകൂല്യം ലഭിക്കാന്‍ ആവശ്യമായ കുറഞ്ഞ സേവനകാലാവധി രണ്ട് വര്‍ഷമാണ്. മുന്‍കാല പ്രാബല്യം നല്‍കില്ല. കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ക്ഷാമാശ്വാസം, മിനിമം പെന്ഷന്, കുടുംബപെന്ഷന് എന്നിവയും ബാധകമാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."