ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് മര്‍ദ്ദനം; കഞ്ഞിക്കുഴിയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍
ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി. ജനറല്‍ സെക്രട്ടറിയുമായ ആഗസ്തി അഴകത്തിനെ പഴയരികണ്ടത്ത് വെച്ച് സമൂഹ്യ വിരുദ്ധര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് യൂ.ഡി.എഫ് നേത്യത്വത്തില്‍ കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
തിങ്കളാഴ്ച്ച രാത്രി 8.30ന് അറക്കുളത്ത് പോയി തിരികെ കഞ്ഞിക്കുഴിയിലെ വീട്ടിലേക്ക് മടങ്ങും വഴി പഴയരികണ്ടം റീത്ത് പള്ളി സിറ്റിയില്‍ ബ്ലേക്ക് പഞ്ചായത്ത് പ്രസിഡന്റ് സഞ്ചരിച്ചിരുന്ന വാഹനം ഗട്ടറില്‍ വീഴുകയും എതിരെ വന്ന ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്നവരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുകയും ചെയ്തു.
തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്നവര്‍ പ്രസിഡന്റ് സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടരുകയും പഴയരികണ്ടത്ത് വെച്ച് വാഹനം തടഞ്ഞ് നിര്‍ത്തി പ്രസിഡന്റിനെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.
പരുക്കേറ്റ പ്രസിഡന്റിനെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവവുംമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവര്‍ വാലുപറമ്പില്‍ ബാബുവിനെ കഞ്ഞിക്കുഴി പൊലിസ് തിരയുന്നു. ഇയാള്‍ ഒളിവിലാണ്. സംഭവുംമായി ബന്ധപ്പെട്ട് കഞ്ഞിക്കുഴി ടൗണില്‍ യു.ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
യോഗത്തില്‍ എ.പി. ഉസ്മാന്‍, എം.ഡി. അര്‍ജുനന്‍, എന്‍. പുരുഷോത്തമന്‍, കെ.എന്‍. മുരളി, ജോസ് ഊരക്കാട്ടില്‍, ജോസ് കുഴികണ്ടം, പി.കെ. മോഹന്‍ദാസ്, ബേബി ഐക്കര, സിബിച്ചന്‍ മനയ്ക്കല്‍, മനോഹര്‍ ജോസഫ്,, ജോസ് പൊട്ടന്‍പുഴ, പി.ഡി. ജോസ് സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആഗസ്തി അഴകത്തിനെ മര്‍ദ്ദിച്ച സാമൂഹ്യവിരുദ്ധരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാത്ത നടപടിയില്‍ ഇടുക്കി എം.എല്‍.എ. റോഷി അഗസ്റ്റിന്‍ പ്രതിഷേധം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."