HOME
DETAILS
MAL
തിരുവാലി പഞ്ചായത്തിലെ എല്ലാ വിവരങ്ങളും ഇനി വിരല്‍ത്തുമ്പില്‍
backup
December 26 2016 | 19:12 PM
വണ്ടൂര്‍: തിരുവാലി പഞ്ചായത്തിലെ എല്ലാ വിവരങ്ങളും ഇനി വിരല്‍ തുമ്പില്‍ ലഭ്യമാകുന്ന ഹാര്‍ട് ഓഫ് തിരുവാലി മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നിര്‍വഹിച്ചു.
എ.പി അനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ഇതുവഴി പഞ്ചായത്തിന്റെ ചരിത്രം പൗരാവകാശ രേഖകള്‍, പ്രാദേശിക വികസന വിവരങ്ങള്‍, തുടങ്ങിയ മുഴുവന്‍ രേഖകളും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. കാര്‍ഷിക മേഖലയുമായി ബന്ധപെട്ട കാര്യങ്ങളും ആപ്പ് വഴി അറിയാന്‍ കഴിയും. ചടങ്ങില്‍ 2015ലെ മീഡിയ അക്കാദമി അവാര്‍ഡ് ജേതാവ് മനോരമാ ചാനലിലെ എം മഹേഷ് കുമാറിനെ ആദരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എ കോമളവല്ലി, വൈസ് പ്രസിഡന്റ് കെ പ്രവീല്‍ കുമാര്‍, എന്‍ കണ്ണന്, കെ.പി രവീന്ദ്രന്, എം മോഹന്‍ദാസ്, കുട്ടികൃഷ്ണന്, പി.ചന്ദ്രദാസ്, കെ സുരേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."