ഗെയ്ല്‍ പദ്ധതിക്കായി നികത്തുന്നത് ഏക്കര്‍ കണക്കിന് വയല്‍
കൂറ്റനാട്: ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കു വേïി മൂന്നു് ഏക്കറിലധികം പാടം നികത്തുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. ചാലിശ്ശേരി പഞ്ചായത്തിലെ കരിമ്പ പാലക്കല്‍പ്പീടിക പാടശേഖരത്തിലാണ് റോഡില്‍ നിന്ന് ഒരുഅടി ഉയരത്തില്‍ മണ്ണിട്ടു നികത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുള്ളത്. മേഖലയിലെ മൂന്നൂറ്ഏക്കറിലധികം നെല്‍കൃഷിയാണ് ഇതുമൂലം ഉപേക്ഷിക്കാന്‍ പോകുന്നത്.
പട്ടിത്തറ പഞ്ചായത്തിന്റെ പരിധിയില്‍ ഒരു ഭാഗം വരുന്ന ചുടലിപ്പാടം എന്നത് താഴ്ച്ച നിറഞ്ഞ പാടമാണ്.ഈ ഭാഗത്ത് നിന്ന് വെള്ളം കൃത്യമായി ഒഴികിപ്പോയാല്‍ മാത്രമെ ഇവിടെ കൃഷിയിറക്കാന്‍ കഴിയുകയുള്ളു. ഇതിനു വേïി രïു തോടുകളുമുï്. എന്നാല്‍ ഗെയ്ല്‍ പദ്ധതിക്കു വേïി ഒരു തോടിന്റെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതെയാകും ബാക്കിയുള്ള തോടിലേക്കുള്ള വെള്ളത്തിന് ഒഴുക്ക് ഒന്നര മീറ്റര്‍ മാത്രം വീതിയുള്ള തോട് വഴിമാത്രമായി ഒതുങ്ങും. വെള്ളം വലിയതോതില്‍ കെട്ടി നില്‍ക്കുകയും ചെയ്യും.
ഇതിനു പുറമെ ആവശ്യങ്ങള്‍ക്കുള്ള ട്രാക്റ്റര്‍ മറ്റു വാഹനഗതാഗതവും ഇതുവഴി തടസ്സപ്പെടും. സാമ്പത്തിക പ്രതിസന്ധിയും തൊഴിലാളികളുടെ ലഭ്യത കുറവായിട്ടും കാലങ്ങളോളമായി നെല്‍കൃഷി സമൃതിയായി നടക്കുന്ന മേഖല കൂടിയാണിപ്പോള്‍ തരിശ് നിലമാകാന്‍ പോകുന്നത്. എന്നാല്‍ അഞ്ച് സെന്റ് നികത്തി വീട് വെക്കാന്‍ പോലും അനുമതി നല്‍കാനാവാതെ ആളെ വട്ടംകറക്കുന്ന സമീപനമാണ് അതികൃതര്‍ സ്വീകരിക്കുന്നത്. അങ്ങിനെ നിര്‍മിച്ച പല വീടുകള്‍ക്കും നമ്പര്‍ നല്‍കാന്‍ പോലും തയ്യാറാകാത്ത സാഹചര്യവും ഉï്.
ഗെയില്‍ പദ്ധതിക്കു വേïി ഏറ്റെടുത്ത ഭൂമിക്ക് ചുറ്റും എട്ടടി ഉയരത്തില്‍ മതില്‍ കെട്ടുകയും തുടര്‍ന്ന് മണ്ണടിച്ച്‌നികത്തുക എന്നുമാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ പദ്ധതി എന്ന നിലയിലും നിയമ നടപടികള്‍ ഭയന്നുമാണ് പലരും ഇതിനെതിരെ ശബ്ദിക്കാന്‍ രംഗത്ത് വരാത്തത്. പാടം നികത്തുന്നുïെന്ന്അറിയുമ്പോഴെക്കും കൊടിയുമായി ഇറങ്ങുന്ന രാഷ്ട്രീയക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും ഇവിടെ മൗനം പാലിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാര്‍ പ്രതിഷേധമായി രംഗത്തുവരികയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."