HOME
DETAILS

എല്‍ഡിഎഫ് മനുഷ്യചങ്ങല 29ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  
backup
December 26 2016 | 20:12 PM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%9a%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2-29%e0%b4%a8


തൃശൂര്‍: ആയിരം, അഞ്ഞൂറ് രൂപാ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരേയും പകരം മതിയായ നോട്ടുകള്‍ നല്‍കാതെയുള്ള ജനദ്രോഹ നടപടിക്കെതിരേയും 29 ന് എല്‍ഡിഎഫ് നടത്തുന്ന മനുഷ്യചങ്ങലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയുടെ തെക്കേ അതിര്‍ത്തിയായ പൊങ്ങം മുതല്‍ വടക്കേ അതിര്‍ത്തിയായ ചെറുതുരുത്തിവരേ 71 കിലോമീറ്ററാണ് മനുഷ്യചങ്ങല തീര്‍ക്കുക. വൈകീട്ട് അഞ്ചിന് നടക്കുന്ന മനുഷ്യചങ്ങലയില്‍ പൊങ്ങത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും ചെറുതുരുത്തിയില്‍ വ്യവസായ മന്ത്രി എ സി മൊയ്തീനും കണ്ണിയാകും.
രï് ലക്ഷം പേര്‍ ജില്ലയില്‍ ചങ്ങലയില്‍ കൈകോര്‍ക്കും. കലാ, സാംസ്‌കാരിക രംഗങ്ങളിലേയും മതമേലധ്യക്ഷ്യന്‍മാരേയും ചങ്ങലയില്‍ കണ്ണിയാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ചങ്ങലക്കൊപ്പം ചെറുതുരുത്തി, തൃശൂര്‍, മുള്ളൂര്‍ക്കര, ഓട്ടുപാറ, അത്താണി, തിരൂര്‍, ഒല്ലൂര്‍, ആമ്പല്ലൂര്‍, കൊടകര, ചാലക്കുടി, കൊരട്ടി കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി പഞ്ചായത്ത്, മുന്‍സിപ്പല്‍ തലങ്ങളില്‍ ജനകീയ കണ്‍വെന്‍ഷനുകള്‍ നടത്തി. ജില്ലയിലെ 128 കേന്ദ്രങ്ങളില്‍ കാല്‍നട പ്രചരണ ജാഥകളും നടത്തി. വാര്‍ത്താസമ്മേളനത്തില്‍ വിവിധ ഘടകകക്ഷി നേതാക്കളും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ദിയെ പാർപ്പിച്ച കേന്ദ്രത്തിന് നേരെയും ഇസ്‌റാഈൽ ആക്രമണം; മോചനം ദുരന്തത്തിൽ കലാശിച്ചേക്കാം നെതന്യാഹുവിന് ഹമാസിന്റെ മുന്നറിയിപ്പ് 

International
  •  2 days ago
No Image

വിദ്യാർഥികളെ വേണം, 13,000 സ്‌കൂളുകളിലേക്ക് !

Kerala
  •  2 days ago
No Image

ആര്‍ജി കര്‍ കേസ്; ബലാത്സംഗകൊലപാതകത്തില്‍ കോടതി നാളെ വിധി പറയും

National
  •  2 days ago
No Image

ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത്തിനൊപ്പം ഓപ്പണറായി അവനെ കൊണ്ടുവരണം: സെവാഗ്

Cricket
  •  2 days ago
No Image

പാറശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  2 days ago
No Image

റിപ്പബ്ലിക് ദിനാഘോഷം; ഇന്തേനേഷ്യന്‍ പ്രസിഡന്റ് മുഖ്യാതിഥിയാകും

National
  •  2 days ago
No Image

കെഎൽ രാഹുലല്ല, ഡൽഹി ക്യാപ്പിറ്റൽസിനെ ഈ സീസണിൽ നയിക്കുക ആ താരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

അളവിൽ കൃത്യതയില്ല ; കോൺസ്റ്റബിൾ ഡ്രൈവർ ടെസ്റ്റ് കടക്കാനാകാതെ ഉദ്യോഗാർഥികൾ

Kerala
  •  2 days ago
No Image

കഷായത്തില്‍ വിഷം കലര്‍ത്തി കൊല; ഷാരോണ്‍ കൊലപാതകക്കേസില്‍ വിധി ഇന്ന് 

Kerala
  •  2 days ago
No Image

റൊണാൾഡോക്ക് ശേഷം ഇതാദ്യം; ഹാട്രിക് തിളക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറുന്നു

Football
  •  2 days ago