അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിച്ച് പഞ്ചായത്തംഗം മാതൃകയായി
കുട്ടനാട്: തലവടി പഞ്ചായത്ത് ജംങ്ഷനില്‍ അപകടത്തില്‍പ്പെട്ട് തലക്കു ഗുരുതര പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് പഞ്ചായത്തംഗം. ഞായറാഴ്ച രാവിലെ കാറിടിച്ച് നടുറോഡില്‍ രക്തംവാര്‍ന്നു കിടന്ന തലവടി സ്വദേശി മീനപ്പള്ളില്‍ അയ്യപ്പനെയാണ് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ അജിത്ത്കുമാര്‍ പിഷാരത്ത് ആശുപത്രിയിലെത്തിച്ചത്.അപകടം കണ്ട് ആളുകള്‍ ഓടിക്കൂടിയതല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല. ഔദ്യോഗിക ആവിശ്യങ്ങള്‍ക്കായ് തിരുവല്ലയില്‍ പോയിവരികയായിരുന്നു അജിത്ത്.ആള്‍ക്കൂട്ടം കണ്ട് ഇറങ്ങിയ അജിത്ത് തലക്ക് ഗുരുതര പരിക്കുകളോടെ രക്തം വാര്‍ന്ന് കിടക്കുന്ന അയ്യപ്പനെയാണ് കണ്ടത്.സഹായത്തിനായി പലരോടും അഭ്യര്‍ത്ഥിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല.തുടര്‍ന്ന് ആവഴി വന്ന ഓട്ടോറിക്ഷയില്‍ കയറ്റി തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.എന്നാല്‍ ക്രിസ്തുമസ് ദിനമായതിനാല്‍ ഡോക്ടര്‍മാര്‍ അവധിയിലായിരുന്നു.തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച അയ്യപ്പന് തലയ്ക്കു പൊട്ടലും, തോളെല്ലിന് ഒടിവുമുണ്ട്.അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ വാഹനം എടത്വാ പോലീസ് പിന്തുടര്‍ന്ന് പിടികൂടി.തിരുവനന്തപുരം പാറശാല സ്വാദേശികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ മദ്യ ലഹരിയില്‍ ആയിരുന്നു എന്നാണ് അറിയുന്നത് . തലവടി ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പറും,സ്ഥലത്തെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യവുമാണ് അജിത് കുമാര്‍ പിഷാരത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."