HOME
DETAILS

നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് മുരളീധരന്‍ കേരളത്തില്‍ പ്രതിപക്ഷമില്ല

  
backup
December 27 2016 | 00:12 AM

%e0%b4%a8%e0%b5%87%e0%b4%a4%e0%b5%83%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%86%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%9f

കോഴിക്കോട്: കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും സി.പി.എമ്മെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനോ യു.ഡി.എഫിനോ സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് ലീഡര്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച കെ.കരുണാകരന്‍ അനുസ്മരണച്ചടങ്ങിലാണ് മുരളീധരന്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനം നടത്തിയത്.
മന്ത്രി എം.എം മണിയുടെ രാജിയാവശ്യപ്പെട്ട് പ്രസ്താവനകളിറക്കുക മാത്രമാണ് നേതാക്കള്‍ ചെയ്യുന്നത്. ഇതിനെതിരേ ശക്തമായ സമരം നടത്തുന്നതിനോ പ്രതിഷേധിക്കുന്നതിനോ കോണ്‍ഗ്രസ് തയാറാകുന്നില്ല.
ഇടതുമുന്നണിയുടെ ഭരണപരാജയം തുറന്നുകാട്ടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ചുമതല നിര്‍വഹിക്കുന്നത് സി.പി.എം തന്നെയാണ്. സുപ്രധാന വിഷയങ്ങളില്‍ ഉചിതമായി പ്രതികരിക്കാന്‍ പോലും നേതൃത്വം തയാറാകുന്നില്ല. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രസ്താവനയല്ല, സമരമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റക്കെട്ടാണെന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ കോണ്‍ഗ്രസിലുണ്ട്. ചാനലുകളില്‍ മുഖംകാണിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തല്ലുകൂടുകയാണെന്നും മുരളീധരന്‍ പരിഹസിച്ചു.
പാര്‍ട്ടി നേതാക്കള്‍ സ്വയം തന്നിലേക്കുമാത്രം ചുരുങ്ങുകയും അവര്‍ അവരവരുടെ നിലനില്‍പ്പിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പാര്‍ട്ടിയെ താഴേത്തട്ടില്‍ ശക്തിപ്പെടുത്താനോ അണികളെ ഉണ്ടാക്കി കാലാള്‍പ്പടയെ ശക്തിപ്പെടുത്താനോ ഉള്ള പരിപാടികളുമായി നേതാക്കള്‍ മുന്നോട്ടുപോകുന്നില്ല.
നേതാക്കള്‍ സ്വന്തം സീറ്റിനും ലാഭത്തിനും വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയാണ്. അവരുടെ മുഖം മിനുക്കാന്‍ വേണ്ടി മാത്രം ശ്രമിക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടി ദുര്‍ബലമാകുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെടാനും ന്യൂനപക്ഷം അകലാനുമുള്ള കാരണം നേതാക്കള്‍ ദുര്‍ബലമായതിനാലാണ്. എല്ലാവരെയും ഒത്തൊരുമിച്ചു കൊണ്ടുപോകാന്‍ പാര്‍ട്ടിക്കു കഴിയുന്നില്ല. താനടക്കമുള്ള എല്ലാ നേതാക്കളും പാര്‍ലമെന്ററി വ്യാമോഹം ഉള്ളവരാണ്. ഗാന്ധിജിയാകാന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ പാര്‍ലമെന്ററി വ്യാമോഹം സ്വാര്‍ഥകമാകാന്‍ പാര്‍ട്ടിക്ക് അണികളുണ്ടാകേണ്ടതുണ്ട്. അണികളില്ലാത്ത ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുകയാണ്. നേതാക്കളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ചുരുങ്ങിയ അണികള്‍ മാത്രമാണ് പാര്‍ട്ടിക്കുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.
യു.ഡി.എഫ് വോട്ട് ബാങ്കിലെ ചോര്‍ച്ച തടയാന്‍ കഴിഞ്ഞില്ല. കാലാള്‍പ്പടയുടെ അഭാവം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പരാജയത്തിന് കാരണമായി. മുഖ്യമന്ത്രിയുടെ അറിവോടെയാണ് യു.എ.പി.എ ദുരുപയോഗം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡി.ജി.പി മാത്രം വിചാരിച്ചാല്‍ ചുമത്താന്‍ കഴിയുന്നതല്ല ഈ വകുപ്പ്. നിരപരാധികളുടെ മേല്‍ യു.എ.പി.എ നിയമം ഉപയോഗിച്ച് ഇവരെ പീഡിപ്പിക്കുമ്പോള്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  a minute ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  11 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  19 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  36 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago