പള്ളികളും മദ്‌റസകളും അലങ്കോലപ്പെടുത്തുന്നവരെ നിലക്ക് നിര്‍ത്തണം: സമസ്ത ലീഗല്‍ സെല്‍
മലപ്പുറം: തികച്ചും വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ച് വരുന്നതും സമസ്തയുടെ നിയന്ത്രണത്തിലുള്ളതുമായ പള്ളികളും മദ്‌റസകളും അലങ്കോലപ്പെടുത്തി പിടിച്ചെടുക്കാനും പൂട്ടിക്കാനും ശ്രമം നടത്തുന്നവരെ നിലക്ക് നിര്‍ത്താന്‍ പൊതു സമൂഹം മുന്നോട്ട് വരണമെന്നും ഇത്തരം വിഷയങ്ങളില്‍ പക്ഷം പിടിക്കാന്‍ പൊലിസിന് മുകളില്‍നിന്ന് സമ്മര്‍ദ്ദം ഉണ്ടാകുന്നത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്നും സമസ്ത ലീഗല്‍ സെല്‍ അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
പള്ളികളും മദ്‌റസകളും അടക്കമുള്ള സ്ഥാപനങ്ങളെ രാഷ്ട്രീയ ലാഭ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തില്‍ പെടുത്തി ചതുരംഗപ്പലകയാക്കാനുള്ള ചില ഇടതു നേതാക്കളുടെ ശ്രമത്തെ തിരുത്താന്‍ പാര്‍ട്ടി യും പൊലിസില്‍ നിന്ന് നീതി ഉറപ്പ് വരുത്താന്‍ ഭരണകൂടവും തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാന്‍ ഹാജി കെ മമ്മദ് ഫൈസി അധ്യക്ഷനായി.
പിണങ്ങോട് അബൂബക്കര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, പി.എ ജബ്ബാര്‍ ഹാജി, എം.എ ജാഫര്‍, ടി.എം അബൂബക്കര്‍, എം. വീരാന്‍ ഹാജി, പി ലിയാഖത്തലി, മുഹമ്മദ് ത്വയ്യിബ് ഹുദവി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."