ജപ്പാന് പ്രധാനമന്ത്രി ഇന്ന് പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കും
വാഷിംഗ്ടണ്‍: ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബെ ഇന്ന് പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കും. യുഎസിലെ ഹാവായിയില്‍ എത്തിയ അബെ അവിടത്തെ നിരവധി സ്മാരകങ്ങള്‍ സന്ദര്‍ശിച്ചു.
പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കുന്ന ആദ്യ ജപ്പാന് പ്രധാനമന്ത്രിയാണ് അബെ. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും അബെയെ അനുഗമിക്കും.
പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന്റെ 75-ാം വാര്ഷമാണിത്.
രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ച് പേള്‍ ഹാര്‍ബറില്‍ ആക്രമണത്തില്‍ 2402 പേര് കൊല്ലപ്പെട്ടിരുന്നു. 9 കപ്പലുകള്‍ മുങ്ങുകയും 21 കപ്പലുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. യുദ്ധക്കപ്പലായ യു.എസ്.എസ്. അരിസോണയിലെ ആയുധശേഖരം പൊട്ടിത്തെറിച്ച് കപ്പല്‍ പിളരുകയും നിമിഷങ്ങള്‍ക്കുള്ളില്‍ മുങ്ങുകയും ചെയ്തത് അമേരിക്കയ്ക്കു തിരിച്ചടിയായി.
1941 ഡിസംബര്‍ ഏഴിന് ജപ്പാന് ഇവിടെ നടത്തിയ രൂക്ഷമായ ആക്രമണത്തെ തുടര്‍ന്നാണ് അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കുചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."