രാജ്യത്തെ 100 റെയില്‍വേ സ്റ്റേഷനുകളില്‍കൂടി ഗൂഗിള്‍ വൈ-ഫൈ വ്യാപിപ്പിക്കുന്നു
ന്യൂഡല്‍ഹി: ഗൂഗിള്‍ വൈ-ഫൈ രാജ്യത്തെ നൂറ് റെയില്‍വേ സ്‌റ്റേഷനുകളിലേക്കുകൂടി വ്യാപിപ്പിക്കാന്‍ തീരുമാനം. നേരത്തെ രാജ്യത്തെ 52 റെയില്‍വേ സ്റ്റേഷനുകളില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ വൈ-ഫൈ സേവനം ലഭ്യമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് 100 സ്റ്റേഷനുകളിലേക്കു കൂടി വൈ-ഫൈ സേവനം വ്യാപിപ്പിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നത്.
2017 അവസാനത്തോടെ ഇന്ത്യയിലെ 400 റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനും ഗൂഗിള്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്ന റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യത്തെ തിരക്കേറിയ സ്റ്റേഷനുകളാണ്. ഗൂഗിളിന്റെ വൈ-ഫൈ സേവനം ലഭ്യമാകുന്ന 100ാമത്തെതാണ് തമിഴ്‌നാട്ടിലെ ഊട്ടി റെയില്‍വേ സ്റ്റേഷന്‍.
റെയില്‍ടെകുമായി ചേര്‍ന്നാണ് ഗൂഗിള്‍ പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയിലെ 70 ശതമാനം റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍ ടെകിന് ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖലയുണ്ട്. ഇതുപയോഗിച്ചാണ് വൈ-ഫൈ സേവനം ലഭ്യമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."