HOME
DETAILS

യമന്‍ യുദ്ധത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ബഹ്‌റൈന്‍ സൈനികര്‍ക്ക് രാജ്യത്തിന്റെ ആദരം

  
Web Desk
December 27 2016 | 04:12 AM

%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b5%86

മനാമ: യമനില്‍ സൈനിക സേവനം അനുഷ്ഠിച്ച് ബഹ്‌റൈനില്‍ തിരിച്ചെത്തിയ പ്രത്യേക സൈനിക വിഭാഗത്തിലെ (ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളെ രാജ്യം ആദരിച്ചു.


യെമനിലെ യുദ്ധഭൂമിയില്‍നിന്ന് ഈയിടെ മടങ്ങിയെത്തിയ സൈനികരെ കാണുന്നതിനും, ആദരിക്കുന്നതിനുമായി ബഹ്‌റൈന്‍ സൈനിക ആസ്ഥാനത്ത് കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയ ഖലീഫ രാജകുമാരന്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കായി ത്യാഗം അനുഭവിക്കുന്ന സൈന്യത്തെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.


സൈനിക ആസ്ഥാനത്ത് എത്തിയ രാജകുമാരനെ, റോയല്‍ ഗാര്‍ഡ്‌സ് കമാണ്ടര്‍ ബ്രിഗേഡിയര്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, റോയല്‍ ഗാര്‍ഡ്‌സ് സ്‌പെഷ്യല്‍ ഫോഴ്‌സ് കമാണ്ടര്‍ മേജര്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.


സൈനികര്‍ക്കുള്ള മെഡലുകള്‍ ഉപപ്രധാനമന്ത്രിയും, സൈനിക വിഭാഗങ്ങളുടെ തലവനുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ സമ്മാനിച്ചു.


യെമനിലെ അരാജകത്വം ഇല്ലാതാക്കി, നിയമവാഴ്ച പുനഃസ്ഥാപിക്കാന്‍ 'ഓപ്പറേഷന്‍ റിന്യൂവല്‍ ഓഫ് ഹോപ്പ്' എന്ന പേരില്‍ സൗദിയുടെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത സൈനിക നീക്കത്തില്‍ ബഹ്‌റൈന്‍ സൈന്യം നിര്‍ണ്ണായകമായ പങ്കു വഹിച്ചെന്നും, യെമനിലെ മനുഷ്യസ്‌നേഹ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ നടത്താന്‍ സൈന്യം ശ്രമിച്ചു എന്നും ഖലീഫ രാജകുമാരന്‍ ചൂണ്ടിക്കാട്ടി.

പ്രതിരോധ വകുപ്പ് മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ യൂസഫ് ബിന്‍ അഹ്മദ് അല്‍ ജലഹ്മ, സ്റ്റാഫ് ചീഫ് ലെഫ്റ്റനന്റ് ജനറല്‍ തെയ്യബ് ബിന്‍ സാഖിര്‍ അല്‍ നൊവൈമി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

National
  •  15 days ago
No Image

എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

Kerala
  •  15 days ago
No Image

ജോണ്‍ ഫ്രെഡിക്‌സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്‍

uae
  •  15 days ago
No Image

രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം

Kerala
  •  15 days ago
No Image

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്

Kerala
  •  15 days ago
No Image

മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍

uae
  •  15 days ago
No Image

ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും

uae
  •  15 days ago
No Image

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; നാളെ മുതൽ പ്രാബല്യത്തിൽ; സബര്‍ബന്‍, സീസണ്‍ ടിക്കറ്റുകള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല

National
  •  15 days ago
No Image

ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ

National
  •  15 days ago
No Image

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍

Kerala
  •  15 days ago


No Image

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം

Kerala
  •  15 days ago
No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  15 days ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  15 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  15 days ago