HOME
DETAILS
MAL
ബിജെപിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവിടൂ; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് മായാവതി
backup
December 27 2016 | 07:12 AM
ലക്നൗ: പാര്‍ട്ടിയുടെ ഇമേജ് തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ശ്രമമാണ് തനിക്കെതിരേയുള്ള ആരോപണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി.
ബിഎസ്പി അക്കൗണ്ടില്‍ 104 കോടി രൂപയുടെ നിക്ഷേപമുള്ളതായി കണ്ടെത്തിയിരുന്നു. മായാവതിയുടെ സഹോദരന് ആനന്ദ് കുമാറിന്റെ അക്കൗണ്ടില്‍ 1.43 കോടി രൂപയുള്ളതായും എന്‍ഫോസ്മെന്റ് കണ്ടെത്തിയിരുന്നു.
തനിക്കെതിരേ സര്‍ക്കാര്‍ സംവിധാനത്തെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്നും മായാവതി പറഞ്ഞു.
തന്റെ പാര്‍ട്ടിയുടെ ഓരോ രൂപയ്ക്കും കൃത്യമായ കണക്കുണ്ട്. എന്നാല്‍ ബിജെപിയുടെ കാര്യം അങ്ങിനെയാണോ എന്ന് മായാവതി ചോദിച്ചു.
സത്യസന്ധതയും ഉത്തരവാദിത്വവും ഉണ്ടെങ്കില്‍ ബിജെപിയുടെ ബാങ്ക് അക്കൗണ്ടിലെ വരവുചെലവു കണക്കുകള്‍ പുറത്തുവിടാന്‍ അവര്‍ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."