ജില്ലയില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പിന് ആരവമുയരുന്നു
ഉദുമ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും കഴിയുന്നതിനു മുന്‍പ് ജില്ലയില്‍ മറ്റൊരു തെരഞ്ഞെടുപ്പിന് കേളികൊട്ടുയരുന്നു. ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവഷന് തെരഞ്ഞെടുപ്പിന് രാഷ്ട്രീയ കക്ഷികള്‍ ഒരുക്കങ്ങള്‍ തുടങ്ങി. കോണ്‍ഗ്രസ് നേതാവ് പാദൂര്‍ കുഞ്ഞാമുവിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഒരു അംഗത്തിന്റെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു യു.ഡി.എഫ് ഭരണം നടത്തിയിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുണ്ടായ മികച്ച വിജയത്തിന്റെ ആവേശത്തിലാണ് ഇടതുമുന്നണി. വലതുപക്ഷമാകട്ടെ പരാജയത്തിന്റെ ക്ഷീണം മായ്ക്കാനുള്ള ശ്രമത്തിലാണ്. തെരഞ്ഞെടുപ്പിനു മുന്നോടിയായി ഡിവിഷനിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടിക ജൂണ്‍ 18ന് പുറത്തിറക്കും.
പതിനേഴംഗങ്ങളുള്ള ജില്ലാ പഞ്ചായത്തില്‍ ഭരണകക്ഷിയായ യു.ഡി.എഫിന് എട്ടും എല്‍.ഡി.എഫിന് ഏഴും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളാണുണ്ടായിരുന്നത്. പാദൂറിന്റെ നിര്യാണത്തോടെ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഏഴു വീതം അംഗങ്ങളായി. ഉദുമ ഡിവിഷനില്‍ എല്‍.ഡി.എഫ് ജയിച്ചാല്‍ യു.ഡി.എഫിന് ഭരണം നഷ്ടമാകും.
തുടര്‍ന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്നാല്‍ എല്‍.ഡി.എഫിനു ഭരണം ലഭിക്കും. മികച്ച സ്ഥാനാര്‍ഥിയെത്തന്നെ നിര്‍ത്തി സംസ്ഥാന ഭരണത്തോടൊപ്പം ജില്ലാ പഞ്ചായത്ത് ഭരണവും കൈപ്പിടിയിലൊതുക്കാനാണ് ഇടതുമുന്നണി ഒരുങ്ങുന്നത്. കഴിഞ്ഞ തവണ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയായിരുന്നു മത്സരിച്ചിരുന്നത്. സ്ഥാനാര്‍ഥി നിര്‍ണയമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി 29ന് ഇടതുമുന്നണി യോഗം ചേരും.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സംബന്ധിച്ചും ഇതുവരെയും തീരുമാനമായിട്ടില്ല. അടുത്ത ദിവസം ചേരുന്ന ഡി.സി.സി യോഗം ഇതുസംബന്ധിച്ച തീരുമാനമെടുക്കും. അടുത്താഴ്ച ചേരുന്ന യു.ഡി.എഫ് യോഗം അന്തിമ തീരുമാനം കൈക്കൊള്ളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."