HOME
DETAILS

കോളജ് വിദ്യാര്‍ഥികളില്‍നിന്ന് രചനകള്‍ ക്ഷണിച്ചു

  
backup
December 27, 2016 | 7:13 PM

%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല എല്ലാ വര്‍ഷവും ഫെബ്രുവരി 21, 22, 23 തിയതികളില്‍ നടത്തുന്ന 'സാഹിതി' അന്തര്‍സര്‍വകലാശാല സാഹിത്യോത്സവത്തിന്റെ ഭാഗമായുള്ള മത്സരത്തിലേയ്ക്ക് കോളജ് വിദ്യാര്‍ഥികളില്‍ നിന്ന് കഥ, കവിത രചനകള്‍ ക്ഷണിച്ചു.
തെരഞ്ഞെടുക്കപ്പെടുന്ന മികച്ച രചനകള്‍ സാഹിത്യോത്സവത്തില്‍ അവതരിപ്പിക്കാം. ഓരോ വിഭാഗത്തിലേയും ഏറ്റവും മികച്ച രണ്ട് രചനകള്‍ക്ക് പുരസ്‌കാരവും നല്‍കും. 5000 രൂപ, 3500 രൂപ എന്നിങ്ങനെ രണ്ട് സമ്മാനങ്ങളും കൂടെ പുസ്തകങ്ങളും സമ്മാനിക്കും. ഫെബ്രുവരി 23 ലെ സമാപന ചടങ്ങില്‍ സമ്മാനം നല്‍കും.
കേരളത്തിലെ സര്‍വകലാശാലകളിലോ അഫിലിയേറ്റഡ് കോളജുകളിലോ റഗുലര്‍ പഠനം നടത്തുന്ന മുപ്പതു വയസ്സിനു താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് രചനകള്‍ അയക്കാം. പ്രായപരിധിക്കുള്ളിലെ മുഴുവന്‍ സമയ ഗവേഷണ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. എന്നാല്‍ വിദൂര വിദ്യാഭ്യാസ പദ്ധതിയിലോ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പഠിക്കുന്നവര്‍ക്ക് പങ്കെടുക്കാനാകില്ല.
രചയിതാവിന്റെ ഫോട്ടോയും, മേല്‍വിലാസവും, പഠിക്കുന്ന കോഴ്‌സ്, സ്ഥാപനം, വയസ്സ് എന്നിവയെക്കുറിച്ചുള്ള സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രവും രചനയ്‌ക്കൊപ്പം നിര്‍ബന്ധമാണ്. രചനകള്‍ മുമ്പ് പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ ആകാം.
എന്നാല്‍ ഒന്നില്‍ കൂടുതല്‍ രചനകള്‍ അയക്കരുത്. രചനകള്‍ ഫെബ്രുവരി 10 ന് മുമ്പ് കണ്‍വീനര്‍, കവിത - കഥ - മത്സരം, 'സാഹിതി' - 2017, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല, വാക്കാട് പി.ഒ. തിരൂര്‍, മലപ്പുറം - 676 502 എന്ന വിലാസത്തില്‍ ലഭിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിലേക്ക് പോകുകയായിരുന്ന പന്ത്രണ്ടുവയസുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിച്ചു; അയൽവാസി പിടിയിൽ

crime
  •  a day ago
No Image

മൂന്ന് കോടിയുടെ ഇൻഷൂറൻസ് തട്ടിയെടുക്കാൻ മക്കൾ പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി

Kerala
  •  a day ago
No Image

ഗില്ലിനെ ടി-20 ലോകകപ്പിനുള്ള ടീമിലെടുക്കാത്തതിന്റെ കാരണം അതാണ്: അഗാർക്കർ

Cricket
  •  a day ago
No Image

കണ്ണൂരില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

Kerala
  •  a day ago
No Image

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  a day ago
No Image

വയനാട് പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  a day ago
No Image

കൈയ്യിലെടുത്തു, പിന്നാലെ പൊട്ടിത്തെറിച്ചു; പിണറായിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൈയ്യിലിരുന്ന് സ്‌ഫോടക വസ്തു പൊട്ടുന്ന ദൃശ്യം പുറത്ത്

Kerala
  •  a day ago
No Image

തിരൂർ ആർ.ടി ഓഫീസിൽ വൻ ലൈസൻസ് തട്ടിപ്പ്: ഉദ്യോഗസ്ഥരും ഏജൻ്റുമാരും വിജിലൻസ് വലയിൽ

Kerala
  •  a day ago
No Image

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് ഓടയിൽ

Kerala
  •  a day ago
No Image

കോഴിക്കോട്ട് ആറുവയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അമ്മ; അറസ്റ്റില്‍

Kerala
  •  a day ago